Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ഇസ്രായേലിലെ ഹൈഫ തുറമുഖം 2054 വരെ അദാനിക്ക് .

ഡല്‍ഹി: ഇസ്രായേലിലെ ഹൈഫ തുറമുഖം സ്വന്തമാക്കി ഇന്ത്യന്‍ ശതകോടീശ്വരനും വ്യവയായിയുമായ ഗൗതം അദാനി. ഇസ്രായേലിലെ ഏറ്റവും വലിയ രണ്ട് വാണിജ്യ തുറമുഖങ്ങളില്‍ ഒന്നായ ഹൈഫ തുറമുഖം വാങ്ങാനുള്ള ലേലത്തില്‍ അദാനി പോര്‍ട്ട്‌സും കെമിക്കല്‍സ് ആന്‍ഡ് ലോജിസ്റ്റിക്‌സ് ഗ്രൂപ്പായ ഗാഡോട്ടും വിജയിച്ചിരിക്കുകയാണ്.മെഡിറ്ററേനിയൻ തീരത്തെ പ്രധാന വ്യാപാര കേന്ദ്രമായ ഹൈഫ തുറമുഖം വിന്നിംഗ് ബിഡർമാരായ അദാനി പോർട്ട്‌സ് ഓഫ് ഇന്ത്യയ്ക്കും പ്രാദേശിക കെമിക്കൽസ് ആൻഡ് ലോജിസ്റ്റിക്‌സ് ഗ്രൂപ്പായ ഗാഡോട്ടിനും 4.1 ബില്യൺ ഷെക്കലുകൾക്ക് (1.18 ബില്യൺ ഡോളർ) വിൽക്കുമെന്ന് ഇസ്രായേൽ വ്യാഴാഴ്ച അറിയിച്ചു.

2054 വരെ തുറമുഖം ഗൗതം അദാനിയ്‌ക്ക് കൈവശം വെയ്‌ക്കാം.

2020 ജനുവരി മുതല്‍ ഇസ്രായേല്‍ ഗവണ്‍മെന്റ് ഹൈഫ തുറമുഖം സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. 1.18 ബില്യണ്‍ ഡോളറിനാണ് (ഏകദേശം 9,422 കോടി രൂപ) ഗൗതം അദാനി തുറമുഖം സ്വന്തമാക്കിയിരിക്കുന്നത്. ഇതില്‍ 70 ശതമാനം ഓഹരി അദാനി പോര്‍ട്ട്സിന്റെയും 30 ശതമാനം ഓഹരി ഗാഡോട്ടിന്റേതുമാണ്.

ഇസ്രായേലിലെ ഹൈഫ തുറമുഖം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ടെന്‍ഡര്‍ ഗാഡോട്ടിനൊപ്പം നേടിയതില്‍ സന്തോഷം ട്വീറിലൂടെ ഗൗതം അദാനി പങ്കുവെച്ചു. ഇന്ത്യയുടെ തന്ത്രപ്രധാന വ്യാപാര പങ്കാളികളിലൊന്നായ ഇസ്രായേലില്‍ വലിയ സാന്നിധ്യം ഉറപ്പിക്കാന്‍ പുതിയ കരാര്‍ കമ്ബനിക്ക് അവസരമൊരുക്കുമെന്ന് അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ സിഇഒ ആയ കരണ്‍ അദാനി പറയുന്നു.

ഇസ്രായേലിന്റെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഹൈഫ രാജ്യത്തെ ഏറ്റവും വലിയ രണ്ട് വാണിജ്യ തുറമുഖങ്ങളില്‍ ഒന്നാണ്. കൂടാതെ ഇസ്രായേലിന്റെ കണ്ടെയ്നര്‍ ചരക്കിന്റെ പകുതിയോളം കൈകാര്യം ചെയ്യുന്നതും ഈ തുറമുഖത്താണ്. ഇസ്രായേലിലെ മൂന്നാമത്തെ വലിയ നഗരമായ ഹൈഫ നഗരത്തിന് സമീപമാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്.