Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

നീറ്റ് പരീക്ഷാ വിവാദം ;ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു .

ന്യൂഡൽഹി : നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പിന്നാലെയാണ് വനിതാ കമ്മീഷനും കേസെടുത്തത്.

ദേശീയ ടെസ്റ്റിങ് ഏജന്‍സിക്കും, കേരള പൊലീസിനും കമ്മീഷന്‍ നോട്ടീസ് അയച്ചു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി. സ്വീകരിച്ച നടപടികള്‍ മൂന്ന് ദിവസത്തിനുള്ളില്‍ വനിതാ കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു.

അതേ സമയം, നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അഞ്ച് വനിതാ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വകാര്യ സ്ഥാപനത്തിലെ മൂന്ന് പേരും കോളേജ് ജീവനക്കാരായ രണ്ടു പേരുമാണ് കസ്റ്റഡിയിലുള്ളത്.