Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

രാഷ്ട്രപതി കസേരയിലേക്ക് ദ്രൗപദി മുർമു.

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് മിന്നും ജയം.കേരളത്തിലടക്കം വോട്ട് ചോര്‍ച്ചയുണ്ടായി. 140 അംഗ നിയമസഭയില്‍ 139 അംഗങ്ങളുടെ പിന്തുണയാണ് യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മ്മുവിന് സംസ്ഥാനത്തെ ഒരു എം എല്‍ എ വോട്ട് നല്‍കിയെന്നാണ് വ്യക്തമാകുന്നത്.

രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ദ്രൗപദി മുര്‍മുവിനെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ അഭിനന്ദിച്ചു. രാഷ്ട്രപതി എന്ന നിലയ്ക്ക് ദ്രൗപദി മുര്‍മുവിന് നിര്‍ഭയം ഭരണഘടന സംരക്ഷിക്കാനാകുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തന്നെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ കണ്ട പ്രതിപക്ഷ ഐക്യം ഇനി മുന്നോട്ടും തുടരണമെന്നും സിന്‍ഹ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, രാഹുല്‍ ഗാന്ധി എംപി തുടങ്ങിയവരും ദ്രൗപദി മുര്‍മുവിനെ പ്രശംസിച്ചു. അറുപത് ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് മുര്‍മുവിന്‍്റെ വിജയം. 6.76 ലക്ഷം വോട്ടുമൂല്യമാണ് മുര്‍മുവിന് നേടിയത്. 3.70 ലക്ഷം ആണ് യശ്വന്ത് സിന്‍ഹയ്ക്ക് കിട്ടിയത്.