Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തണം; കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടു.ഇന്ത്യയില്‍ താമസിക്കുന്ന അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിന് ത്വരിത നടപടികള്‍ സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വ്യാജ ഇന്ത്യന്‍ രേഖകള്‍ ഉപയോഗിച്ച്‌ കടന്നുകയറിയ 2,399 ബംഗ്ലാദേശി പൗരന്മാരെ പിടികൂടിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. ‘അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിന് ഉചിതമായ വേഗത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,’ അദ്ദേഹം ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയില്‍ പറഞ്ഞു.

തെറ്റായി ആധാര്‍ കാര്‍ഡ് നേടിയ അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ ഉചിതമായ നിയമനടപടികള്‍ക്കായി പങ്കിടാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും റായ് പറഞ്ഞു.