Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

കാട്ടുപന്നി ഇടിച്ച് സി.കെ. സഹദേവന് പരിക്കേറ്റ സംഭവം; വനം വകുപ്പ് റിപ്പോർട്ട് തിരുത്തണം – വയനാട് പ്രകൃതി സംരക്ഷണ സമിതി.

ബത്തേരി നഗരസഭാ മുൻ അധ്യക്ഷൻ സി.കെ. സഹദേവൻ സഞ്ചരിച്ച സ്ക്കൂട്ടറിൽ കാട്ടുപന്നിയിടിച്ച് പരുക്കേറ്റ സംഭവത്തിൽ വനം വകുപ്പ് മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ റിപ്പോർട്ട് അങ്ങേയറ്റം അപലപനീയവും വസ്തുതയ്ക്കു നിരക്കാത്തതുമാകയാൽ ഉടൻ പിൻവലിക്കണമെന്നും സഹദേവന്റെ മുഴുവൻ ചികിത്സാ ചിലവും നഷ്ടപരിഹാരവും കാലതാമസം കൂടാതെ നൽകണമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
കേരളാ വനം വകുപ്പ് മേധാവി , ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്ക് സമിതി പ്രസിഡണ്ട് എൻ. ബാദുഷ , സെക്രട്ടറി തോമസ്സ് അമ്പലവയൽ എന്നിവർ അയച്ച മെയിൽ സന്ദേശത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത് .

രാത്രി ഏഴുമണിക്കാണ് ബീനാച്ചിക്കും ദൊഡ്ഡപ്പൻ കുളത്തിനുമിടയിൽ വെച്ച് അപകടം ഉണ്ടാകുന്നത്. സംഭവത്തിന് ദൃക്സാക്ഷികൾ ഉണ്ട്. ഈ പ്രദേശത്ത് കടുവയുടെയും പന്നിയുടെയും സാന്നിദ്ധ്യം വനം വകുപ് തന്നെ അംഗീകരിച്ചതാണ്. സംഭവം ബത്തേരി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ അന്നു തന്നെ അന്വേഷിച്ചതും പന്നി നെടുകെ ഓടിയതാണ് അപകടകാരണമെന്ന് റിപ്പോർട്ടു സമർപ്പിച്ചതുമാണ്. വസ്തുത ഇതായിരിക്കെ മനുഷ്യാവകാശ കമ്മീഷനു തെറ്റായ റിപ്പോർട്ട് നൽകിയതിന്റെ സാഹചര്യം വനം വകുപ്പ് ജനങ്ങളെ ബോധ്യപ്പെടുത്തണം.
വനം വകുപ്പിന്റെ ഇത്തരം പ്രവർത്തനങ്ങൾ ഇപ്പോൾ ചില തത്പരകക്ഷികൾ ബോധപൂർവം നടത്തികൊണ്ടിരിക്കുന്ന വനം – വന്യജീവി വിദ്വേഷത്തിന്ന് ആക്കം വർദ്ധിപ്പിക്കുകയാണ് ചെയ്യുക. ഇത്തരം പ്രവർത്തികൾ വനസംരക്ഷണത്തെ മാരകമായി ബാധിക്കും. ഉന്നത വനം വകുപ്പുദ്യേഗസ്ഥർ പ്രശ്നത്തിൽ ഉടൻ ഇടപെട്ട് തെറ്റ് തിരുത്താനുള്ള നടപടികൾ കൈക്കൊള്ളണമെന്നും സമിതി ആവശ്യപ്പെടു.