Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ക്രിക്കറ്റ് അഴിമതി ;ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇ ഡി നോട്ടീസ്.

ശ്രീനഗര്‍: ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരെ വന്‍ അഴിമതി ആരോപണം അന്വേഷിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധ പ്പെട്ടാണ് വന്‍ അഴിമതി നടന്നതായി സംശയിക്കുന്നത്.മുഖ്യമന്ത്രിയായിരിക്കേ പണം തിരിമറി നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്സ്.

ശ്രീനഗര്‍ ഹൈക്കോടതിയാണ് കേസ്സ് പരിഗണിക്കുന്നത്. ഫറൂഖ് അബ്ദുള്ളയോട് ആഗസ്റ്റ് മാസം 27-ാം തിയതിയാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് ഔദ്യോഗികമായി ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണുള്ളത്. ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഫറൂഖ് അബ്ദുള്ളയാണ് എല്ലാ പണമിടപാടും നടത്തി കൊണ്ടിരുന്നത്.