Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ആവശ്യമെങ്കില്‍ ‘യോഗി മാതൃക’ നടപ്പാക്കും ; കര്‍ണാടക മുഖ്യമന്ത്രി.

ബംഗളൂരു: ആവശ്യമെങ്കില്‍ വര്‍ഗീയ ശക്തികളെ തടയാന്‍ കര്‍ണാടകയില്‍ ‘യോഗി ആദിത്യനാഥ് മാതൃക’ പിന്തുടരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

ബെള്ളാരെയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“കര്‍ണാടകയില്‍ വര്‍ഗീയ ശക്തികളെ നേരിടാന്‍ ഞങ്ങള്‍ വ്യത്യസ്ത രീതികളാണ് സ്വീകരിക്കുന്നത്. ആവശ്യമെങ്കില്‍, യോഗി മാതൃക ഇവിടെയും നടപ്പാക്കും” അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

“ഈ കൊലപാതകത്തെ തുടര്‍ന്ന് ഞങ്ങളുടെ ഹൃദയങ്ങളില്‍ രോഷമുണ്ട്. ശിവമൊഗ്ഗയില്‍ ബജറംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷമുണ്ടായ ഈ സംഭവം എന്നെ വേദനിപ്പിച്ചു” കൊലപാതകത്തിന് തൊട്ടുപിന്നാലെ അദ്ദേഹം പ്രതികരിച്ചു.

സമാധാനം തകര്‍ക്കാനും വിദ്വേഷം വിതക്കാനുമുള്ള ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനയാണ് കൊലപാതകം. ഈ സാഹചര്യം അവസാനിപ്പിക്കാന്‍ തന്റെ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പതിവ് അന്വേഷണങ്ങള്‍ക്കും കര്‍ശന ശിക്ഷകള്‍ക്കുമൊപ്പം പോപുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സംഘടനകളെയും വ്യക്തികളെയും പൂര്‍ണമായി ഇല്ലാതാക്കാന്‍, പ്രത്യേക പരിശീലനം ലഭിച്ച കമാന്‍ഡോ സേനയെ ഒരുക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

യുവ നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ കടുത്ത സമ്മര്‍ദത്തിലാണ് മുഖ്യമന്ത്രി.