Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

നടി അര്‍പ്പിത മുഖര്‍ജിയുടെ നാലാമത്തെ വസതിയിലും പരിശോധന

കൊല്‍ക്കത്ത: അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ടു നടി അര്‍പ്പിത മുഖര്‍ജിയുടെ നാലാമത്തെ വസതിയിലും പരിശോധന നടത്തി

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്ത ബംഗാള്‍ മുന്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സഹായിയാണ് അര്‍പ്പിത. നടിയുടെ കൊല്‍ക്കത്തയിലെ ചിനാര്‍ പാര്‍ക്കിലെ ഫ്ലാറ്റിലാണ് ഇ‍ഡിയുടെ പരിശോധന.

ബുധനാഴ്ച, കൊല്‍ക്കത്തയിലെ ബെല്‍ഗാരിയ ഏരിയയിലുള്ള അര്‍പ്പിതയുടെ ഒരു ഫ്ലാറ്റില്‍ നിന്ന് ഇഡി 29 കോടി രൂപയും അഞ്ച് കിലോ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തിരുന്നു. നേരത്തേ മറ്റൊരു ഫ്ലാറ്റില്‍ നിന്ന് 21 കോടി രൂപയും വിദേശ കറന്‍സിയും രണ്ട് കോടി രൂപയുടെ സ്വര്‍ണവും കണ്ടെടുത്തു. രണ്ട് ഫ്ലാറ്റുകളില്‍ നിന്നുമായി 50 കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തത്. ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്.

ജൂലൈ 23നാണ് പാര്‍ഥ ചാറ്റര്‍ജിയെയും അര്‍പ്പിത മുഖര്‍ജിയെയും ഇഡി അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കി. പിന്നാലെ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കിയിരുന്നു.