ഇസ്ലാമാബാദ്: കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് പാകിസ്താന്.രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പാകിസ്താന് കറന്‍സി എത്തിയതോടെ വരുമാനം കണ്ടെത്താന്‍ പുതുവഴികള്‍ ആലോചിക്കുകയാണ് സര്‍ക്കാര്‍.
ചെലവ് കുറയ്ക്കാന്‍ ചായ കുടി കുറയ്ക്കാന്‍ വരെ ജനങ്ങളോട് ആവശ്യപ്പെട്ട സര്‍ക്കാരിന് കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്.
കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന രാജ്യത്തിന് മൃഗശാലകളിലും സംരക്ഷണ കേന്ദ്രങ്ങളിലും വളര്‍ത്തുന്ന മൃഗങ്ങളെ പരിപാലിക്കാനുള്ള പണം പോലും നീക്കി വെക്കാനാവുന്നില്ലെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
മൃഗങ്ങളെ പരിപാലിക്കാന്‍ ചെലവ് താങ്ങാനാവാതെ വന്നതോടെ സിംഹങ്ങളെ വിറ്റ് പണം കണ്ടെത്താനൊരുങ്ങുകയാണ് മൃഗശാലകള്‍. ലോഹോര്‍ സഫാരി മൃഗശാല അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഭീമമായ തുക നല്കി സിംഹങ്ങളെ വാങ്ങാന്‍ സാധ്യതയില്ലെന്ന് മനസിലാക്കിയ അധികൃതര്‍ 1,50,000 രൂപയ്ക്ക് വരെയാണ് സിംഹങ്ങളെ വില്‍ക്കുന്നത്.
എരുമയ്ക്കും പോത്തിനും വരെ 2,50,000 രൂപയിലധികം ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുമ്ബോഴാണ് സിംഹങ്ങളെ കുറഞ്ഞ തുകയ്ക്ക് പാക് സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.മുതിര്‍ന്ന ഒരു സിംഹവും മൂന്ന് സിംഹക്കുട്ടികളുമാണ് ഇത്തരത്തില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.
സ്വകാര്യ വ്യക്തികള്‍ക്കോ മൃഗസംരക്ഷകര്‍ക്കോ സിംഹങ്ങളെ വാങ്ങാന്‍ അനുവാദമുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് മുന്‍പ് സ്ഥലപരിമിതിയുണ്ടെന്ന പേരില്‍ 14 സിംഹങ്ങളെ മൃഗശാലയില്‍ നിന്ന് വിറ്റിരുന്നു.
Posts Grid
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
അനുബന്ധ വാർത്തകൾ
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
സ്ത്രീകൾക്കെതിരെ ലോകത്ത് ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെടുന്ന രാജ്യം അഫ്ഗാനിസ്ഥാൻ;യൂ എൻ
ബലൂചിസ്ഥാനിലെ ടർബത്തിൽ പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ഐ ഇ ഡി ആക്രമണം, 5 സൈനികർ കൊല്ലപ്പെട്ടു.
ചൈനയിലെ നിർബന്ധിത തൊഴിൽ വ്യവസ്ഥകൾ പൊളിച്ചെഴുതണം. യുഎൻ .
സൈനികർക്ക് പട്ടിണി ; ഗതി കെട്ട് പാക്കിസ്ഥാൻ.
വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ല; അവകാശ വാദവുമായി നെടുമാരൻ.