Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി ; പ്രതികളുടെ സുഹൃത്തിനെതിരെ കേസ്

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍കൂട്ടം മര്‍ദിച്ച്‌ കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതിന് പ്രതികളുടെ സുഹൃത്തായ മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുത്തു.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അഗളി പൊലീസ് കേസെടുത്തത്. മധുവിന്റെ അമ്മ മല്ലിയുടെ മൊഴിയെടുത്തതിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നും പൊലീസ് പറഞ്ഞു.

മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുക്കാന്‍ കോടതി ഉത്തരവുണ്ടായിരുന്നു. മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയായിരുന്നു ഉത്തരവിട്ടത്. കേസില്‍ നിന്നും പിന്മാറാന്‍ അബ്ബാസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അതേസമയം, മധുവധക്കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി. 19ാം സാക്ഷി കൂടി കൂറുമാറിയതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഒമ്ബതായി.

. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാറാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.പ്രോസിക്യൂഷന്റെ വീഴ്ചയാണ് കേസില്‍ കൂറുമാറ്റങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു .