Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

കള്ളപ്പണം വെളുപ്പിക്കല്‍ : സഞ്ജയ് റാവുത്ത് ഇ.ഡി കസ്റ്റഡിയില്‍

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്കസ്റ്റഡിയിലെടുത്തു.

റാവുത്തിന്റെ മുംബൈയിലെ വീട്ടില്‍ മണിക്കൂറുകളോളം നീണ്ട റെയ്ഡിനും ചോദ്യം ചെയ്യലും ശേഷമാണ് നടപടി.

കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് രണ്ടു തവണ ഇ.ഡി നോട്ടീസ് അയച്ചെങ്കിലും റാവുത്ത് ഹാജരായിരുന്നില്ല.

മുംബൈയിലെ ഒരു ജനവാസകേന്ദ്രമായ പത്ര ചോള്‍ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ആരോപിച്ചാണ് ഇ.ഡി റെയ്ഡ് നടത്തിയത്. ഞായറാഴ്ച രാവിലെ ഏഴുമണിക്കാണ് ഇ.ഡി. ഉദ്യോഗസ്ഥരും സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരും റാവുത്തിന്റെ മുംബൈ, ഭാണ്ടുപിലെ മൈത്രി എന്ന വസതിയില്‍ റെയ്ഡിനെത്തിയത്.

തെറ്റായ ഒന്നും ചെയ്തിട്ടില്ലെന്ന് റാവുത്ത് ആവര്‍ത്തിച്ചു. ‘ശിവസേന വിടില്ല…മരിച്ചാലും കീഴടങ്ങില്ല. ഒരു വിധ അഴിമതിയുമായും ബന്ധമില്ലെന്ന് അന്തരിച്ച ബാലാസാഹെബ് താക്കറെയെക്കൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു. ബാലാസാഹെബ് പോരാടാനാണ് ഞങ്ങളെ പഠിപ്പിച്ചത്. ശിവസേനക്കുവേണ്ടിയുള്ള പോരാട്ടം തുടരും​’-ഇ.ഡി റെയ്ഡിനിടെ റാവുത്ത് ട്വിറ്ററില്‍ കുറിച്ചു.