Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ല​മെന്റ് കൈയേറി.

ബഗ്ദാദ്: ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ സഭ ചേര്‍ന്നയുടന്‍ പാര്‍ലമെന്റ് വളഞ്ഞ് നടപടികള്‍ തടസ്സപ്പെടുത്തിയതിന്റെ തുടര്‍ച്ചയായി ഇന്ന് വീണ്ടും പാര്‍ല​മെന്റ് കൈയേറി ശിയാ നേതാവ് മുഖ്തദ സദര്‍ അനുയായികള്‍.

പാര്‍ല​മെന്റ് മന്ദിരം മുഖ്തദ സദര്‍ അനുയായികളുടെ നിയന്ത്രണത്തിലാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് പറയുന്നു. ശനിയാഴ്ച അതിസുരക്ഷാ മേഖലയായ ഗ്രീന്‍ സോണിന്റെ ചുറ്റുമതിലുകള്‍ തകര്‍ത്തായിരുന്നു പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലെത്തിയത്. അക്രമ സംഭവങ്ങളില്‍ 125 ഓളം പേര്‍ക്ക് പരിക്കേറ്റു.

അഴിമതി മുക്ത ഭരണം ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. ഇറാന്‍ അനുകൂല സഖ്യകക്ഷിയുടെ പ്രതിനിധിയായ മുഹമ്മദ് ശിയാ അല്‍സുദാനി എത്തുന്നതിനെതിരെയാണ് ജനം ​പ്രതിഷേധിക്കുന്നത്.