Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം.

ബ‍ര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. പത്തൊമ്ബത് വയസുകാരന്‍ ജെറിമി ലാല്‍റിന്നുംഗയുടെ വിസ്‌മയ പ്രകടനത്തോടെ ഇന്ത്യക്ക് അഞ്ചാം മെഡലാണ് സ്വന്തമായത്.

ഭാരോദ്വഹനത്തില്‍ പുരുഷന്‍മാരുടെ 67 കിലോവിഭാഗത്തില്‍ ജെറിമി ലാല്‍റിന്നുംഗ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.

കരിയറിലെ തന്‍റെ ആദ്യ
കോമണ്‍വെല്‍ത്ത്
ഗെയിംസില്‍ തന്നെ ജെറിമി ലാല്‍റിന്നുംഗ സ്വര്‍ണവുമായി വിസ്മയിപ്പിച്ചു. സ്‌നാച്ചില്‍ 140 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 160 കിലോയുമായി ആകെ 300 കിലോയാണ് ജെറിമി ലാല്‍റിന്നുംഗ ഉയര്‍ത്തിയത്. ജെറിമി ഉയര്‍ത്തിയ 300 കിലോ ഗെയിംസ് റെക്കോര്‍ഡാണ്. സ്‌നാച്ചിലെ ജെറിമിയുടെ 140 കിലോയും പുതിയ ഗെയിംസ് റെക്കോര്‍ഡായി മാറി. എന്നാല്‍ മത്സരത്തിന്‍റെ അവസാന ഘട്ടത്തില്‍ ജെറിമിക്ക് പരിക്കേറ്റത് ആശങ്കയാണ്.

കോമണ്‍വെല്‍ത്ത്
ഗെയിംസില്‍
ഇതുവരെ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയിട്ടുള്ളത്. വനിതകളുടെ ഭാരദ്വേഹനത്തില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ മീരാബായി ചനുവിലൂടെയാണ് ആദ്യ സ്വര്‍ണമെത്തിയത്. ഗെയിംസ് റെക്കോ‍ര്‍ഡോടെയാണ് മീരാബായി സ്വര്‍ണം നിലനിര്‍ത്തിയത്.