വാഷിങ്ടണ്‍: അല്‍-ഖ്വയ്ദ തലവനും കൊടുംഭീകരനുമായ അയ്മന് അല്‍-സവാഹിരിയെ വധിച്ചുവെന്ന് സ്ഥിരീകരിച്ച് അമേരിക്ക.ശനിയാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ സവാഹരിയെ വകവരുത്തിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപിച്ചു. തന്റെ നിര്‍ദേശമനുസരിച്ച് യുഎസ് സേന നടത്തിയ വ്യോമാക്രമണത്തില്‍ അല്‍-ഖ്വയ്ദ തലവന്‍ അയ്മന് അല്‍-സവാഹിരി കൊല്ലപ്പെട്ടു. കാബൂളില്‍ ശനിയാഴ്ചയായിരുന്നു സംഭവമെന്നും ബൈഡന് മാദ്ധ്യമ സമ്മേളനത്തിലൂടെ അറിയിച്ചു. വ്യോമാക്രമണം വിജയകരമായിരുന്നുവെന്നും ഒരു സാധാരണക്കാരന് പോലും ജീവഹാനിയുണ്ടായിട്ടില്ലെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു.”എത്രകാലമെടുത്താലും നീതി ലഭിക്കുക തന്നെ ചെയ്യും. നിങ്ങള്‍ എവിടെ ഒളിച്ചിരിക്കുന്നു എന്നതില്‍ കാര്യമില്ല. നിങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാണെങ്കില്‍ അമേരിക്ക നിങ്ങളെ കണ്ടെത്തുകയും പുറത്തെടുത്ത് കളയുകയും ചെയ്യും.” ബൈഡന് പറഞ്ഞു. അമേരിക്കന്‍ ജനതയ്ക്ക് നേരെ കൊലപാതകങ്ങളുടെ പരമ്ബരയാണ് സവാഹിരി നടത്തിയത്. അമേരിക്കന്‍ സര്‍വീസ് അംഗങ്ങള്‍, നയതന്ത്രജ്ഞര്‍ തുടങ്ങി നിരവധി പേര് അതിന് ഇരകളായി. ബിന്‍ലാദന്റെ വലം കയ്യായിരുന്ന സവാഹിരി 2011ല്‍ അമേരിക്കയില്‍ നടന്ന ബോംബാക്രമണങ്ങളുടെ പ്രധാന സൂത്രധാരനായിരുന്നുവെന്നും ബൈഡന് ഓര്‍മ്മിപ്പിച്ചു.”ഏകദേശം ഒരു വര്‍ഷം മുമ്ബ്, സൈനിക നടപടികള്‍ അവസാനിപ്പിച്ച് യുഎസ് പട്ടാളം അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങുമ്ബോള്‍ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചിരുന്നു. 20 വര്‍ഷത്തെ യുദ്ധത്തിന് ശേഷവും തീവ്രവാദികളില്‍ നിന്ന് അമേരിക്കയെ സംരക്ഷിക്കാന്‍ അഫ്ഗാനില്‍ ആയിരക്കണക്കിന് ബൂട്ടുകള്‍ നിലനിര്‍ത്തേണ്ട ആവശ്യമില്ലെന്ന് ഞാന്‍ തീരുമാനിച്ചു. അന്ന് അമേരിക്കന്‍ ജനതയ്ക്ക് ഞാന്‍ വാക്കുനല്കി. അഫ്ഗാനിസ്ഥാനില്‍ മാത്രമല്ല, ഈ ഭൂലോകം മുഴുവനും അമേരിക്കയുടെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നായിരുന്നു ആ വാക്ക്. ഇപ്പോഴിതാ അത് പാലിച്ചുവെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.കാബൂളിലെ ഷെര്‍പൂര്‍ മേഖലയിലുള്ള വീടിന് നേരെ കഴിഞ്ഞ ശനിയാഴ്ച നടന്ന ആക്രമണത്തിലായിരുന്നു അല്‍-ഖ്വയ്ദ തലവന്‍ കൊല്ലപ്പെട്ടത്. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്കുന്ന വിവരമനുസരിച്ച് അമേരിക്കയാണ് ആക്രമണത്തിന് പിന്നിലെന്ന് താലിബാനും സ്ഥിരീകരിച്ചിരുന്നു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .