Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ഒളിമ്ബിക് കമ്മിറ്റിയുടെ 9 കായിക ഇനങ്ങളില്‍ ക്രിക്കറ്റും ഉൾപ്പെടുത്തി .

2028 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി IOC പരിഗണിക്കുന്ന ഒമ്പത് കായിക ഇനങ്ങളുടെ ചുരുക്കപ്പട്ടികയിൽ ക്രിക്കറ്റിനെ ചേർത്തു. ക്രിക്കറ്റിന്റെ ഒളിംപിക്‌സിന് ഇത് വലിയ ഉത്തേജനമാണ്.

ലോകത്തിലെ ജനപ്രീതിയുള്ള രണ്ടാമത്തെ കായിക വിനോദമാണ് ക്രിക്കറ്റ്. എന്നാല്‍ ഇതുവരെ ക്രിക്കറ്റിനെ ഒളിമ്ബിക്സില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഇതിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ കഠിന പ്രയത്നം തുടങ്ങിയിട്ട് നാളുകളായി . ഈ ശ്രമങ്ങള്‍ക്ക് ഫലം കാണാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ബേസ്ബോള്‍/സോഫ്റ്റ്ബോള്‍, ഫ്ലാഗ് ഫുട്ബോള്‍, ലാക്രോസ്, ബ്രേക്ക് ഡാന്‍സ്, കരാട്ടെ, കിക്ക്ബോക്സിംഗ്, സ്ക്വാഷ്, മോട്ടോര്‍സ്പോര്‍ട്ട് എന്നിവയുള്‍പ്പെടെ എട്ട് കായിക ഇനങ്ങള്‍ക്കൊപ്പം ക്രിക്കറ്റും ഒരു സ്ഥാനത്തിനായി മത്സരിക്കും. 2024-ലെ ടി20 ലോകകപ്പിന്റെ സംയുക്ത ആതിഥേയാവകാശം അമേരിക്കയ്ക്ക് ലഭിച്ചതിന് പിന്നാലെയാണ് ഒളിമ്ബിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടാനുള്ള സാധ്യതകള്‍ വര്‍ധിച്ചത്.

1900-ല്‍ പാരീസില്‍ നടന്ന ഒളിമ്ബിക്സില്‍ ക്രിക്കറ്റും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ടൂര്‍ണമെന്റിന്റെ ഭാഗമാകാന്‍ രണ്ട് ടീമുകള്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. ഫ്രഞ്ച് അത്‌ലറ്റിക് ക്ലബ് യൂണിയനെ പരാജയപ്പെടുത്തി ബ്രിട്ടനായിരുന്നു അന്ന് സ്വര്‍ണം നേടിയത്. അതിന് ശേഷം ഒളിമ്ബിക്‌സില്‍ ഇടം നേടാന്‍ ക്രിക്കറ്റിന് കഴിഞ്ഞിട്ടില്ല.