Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

അണ്ടര്‍20 അത് ലറ്റിക് ചാമ്ബ്യന്‍ഷിപ്: 4×400 മീ. മിക്സഡ് റിലേയില്‍ ഇന്ത്യക്ക് വെള്ളി; ഏഷ്യന്‍ റെക്കോഡ്.

കൊളംബിയ: ലോക അണ്ടര്‍20 അത് ലറ്റിക് ചാമ്ബ്യന്‍ഷിപ് 4×400 മീ. മിക്സഡ് റിലേയില്‍ ഉജ്ജ്വലപ്രകടനവുമായി വെള്ളി മെഡല്‍ നേടി ഇന്ത്യന്‍ ടീം.

അമേരിക്കക്ക് പിന്നില്‍ രണ്ടാമതായി ഫിനിഷ് ചെയ്ത സംഘം ഏഷ്യന്‍ ജൂനിയര്‍ റെക്കോഡും മെച്ചപ്പെടുത്തി.

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മൂന്നുമിനിറ്റ് 17.76 സെക്കന്‍ഡിലാണ് ഭരത് ശ്രീധര്‍, പ്രിയ മോഹന്‍, കപില്‍, രൂപാല്‍ ചൗധരി എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം മത്സരം പൂര്‍ത്തിയാക്കിയത്. ചാമ്ബ്യന്‍ഷിപ് റെക്കോഡോടെ സ്വര്‍ണം നേടിയ അമേരിക്കയുടെ സമയം 3:17.69 മിനിറ്റാണ്. ഹീറ്റ്സില്‍ കഴിഞ്ഞ ദിവസം 3:19.62 മിനിറ്റിന് ഓടിയെത്തി തിരുത്തിയ ഏഷ്യന്‍ ജൂനിയര്‍ റെക്കോഡ് ഇന്ത്യന്‍ താരങ്ങള്‍തന്നെ പുതുക്കി. ജമൈക്കയാണ് (3:19.98) മൂന്നാമത്.