Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

നിതീഷ് കുമാര്‍ എന്‍.ഡി.എ വിടുമെന്നുസൂചന ; നിര്‍ണ്ണായക രാഷ്ട്രീയ നീക്കത്തിലേക്ക് ബിഹാര്‍.

പട്ന: ജെ.ഡി.യുവും ബി.ജെ.പിയും തമ്മില്‍ ഭിന്നത സുചപ്പിച്ച്‌ ബീഹാര്‍ രാഷ്ട്രീയം. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

സോണിയ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി നിതീഷ് കുമാര്‍ സംസാരിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. രണ്ട് കേന്ദ്ര മന്ത്രി സ്ഥാനം, നിയമസഭ സ്പീക്കറെ മാറ്റണം തുടങ്ങിയ ആവശ്യങ്ങളുമായി കഴിഞ്ഞ കുറെ നാളുകളായി നിതീഷ് ബി.ജെ.പിയുമായി ഇടഞ്ഞു നില്‍ക്കുകയാണ്. അഗ്നിപഥിലടക്കം പ്രതിഷേധിച്ച നിതീഷ് കുമാര്‍ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും പ്രധാനമന്ത്രി വിളിച്ച നിതി ആയോഗ് യോഗത്തില്‍ നിന്നും വിട്ടു നിന്നിരുന്നു

ബിഹാര്‍ നിയമസഭ സ്പീക്കറുമായി തുടരുന്ന ഏറ്റുമുട്ടലാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. സ്പീക്കറെ മാറ്റണമെന്ന ആവശ്യം ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചെങ്കിലും പരിഗണിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ചേരുന്ന നടക്കുന്ന നീതി ആയോഗിന്റെ യോഗത്തില്‍ നിതീഷ് കുമാര്‍ പങ്കെടുക്കില്ല. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചയോഗത്തില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടുനില്‍ക്കുന്നത്.