Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

‘ഭാരത് ത്സോഡോ യാത്ര’യുമായി കോണ്‍ഗ്രസ്; കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3,500 കിലോമീറ്റര്‍ നടക്കാന്‍ രാഹുല്‍ ഗാന്ധി.

ന്യൂഡല്‍ഹി: ‘ഭാരത് ഝോഡോ യാത്ര’യുമായി കോണ്‍ഗ്രസ്. കന്യാ കുമാരി മുതല്‍ കാശ്മീര്‍ വരെ 3,500 കിലോമീറ്റര്‍ കാല്‍നടയായി രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ഝോഡോ യാത്ര’യുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു.
ഒക്ടോബര്‍ രണ്ടു മുതലാണ് യാത്ര ആരംഭിക്കുന്നത്. ഇന്നലെ ഡല്‍ഹിയില്‍ കേരളത്തില്‍ നിന്നുള്ള എംപാമാര്‍ യോഗം ചേര്‍ന്നിരുന്നു.

കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് സംസ്ഥാന കോര്‍ഡിനേറ്റര്‍. ഒക്ടോബര്‍ രണ്ടിന് തുടങ്ങി 148 ദിവസം നീളുന്ന പദയാത്രയാണ് കോണ്‍ഗ്രസ് ആരംഭിക്കുന്നത്.

-‘ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണം’: തെരഞ്ഞെടുപ്പ് കമ്മീഷനോട് സീതാറാം യെച്ചൂരി

ഇതികൂടാതെ സംസ്ഥാനത്ത് ആഗസ്റ്റ് 13 മുതല്‍ 15വരെ എല്ലാ ജില്ലകളിലെയും കോണ്‍ഗ്രസ് നേതാക്കളും 75 കിലോമീറ്റര്‍ നീളുന്ന പദയാത്ര നടത്തുന്നുണ്ട്. ഭാരത് ഝോഡോ യാത്രയുമായി ബന്ധപ്പെട്ട് ഞായറാഴ്ച നടത്താനിരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മാറ്റിവെച്ചിരുന്നു. ആഗസ്റ്റ് 11ലേക്കാണ് മാറ്റിയിരിക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, താരിഖ് അന്‍വര്‍, പെരുമാള്‍ വിശ്വനാഥ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും.