Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

കാലിക്കടത്ത്‌ കേസ്‌ : മമതയുടെ വിശ്വസ്‌തന്‍ അറസ്‌റ്റില്‍.

കൊല്‍ക്കത്ത
പാര്‍ഥാ ചാറ്റര്‍ജിക്കു പിന്നാലെ മമത ബാനര്‍ജിയുടെ വിശ്വസ്തനും തൃണമൂല്‍ കോണ്‍ഗ്രസ് ബിര്‍ഭും ജില്ലാ പ്രസിഡന്റുമായ അനുബ്രത മണ്ഡലിനെ സിബിഐ അറസ്റ്റ് ചെയ്തു.

അതിര്‍ത്തിക്കപ്പുറത്തേക്ക് കന്നുകാലികളെ കടത്തിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വ്യാഴാഴ്ച സിആര്‍പിഎഫ് ജവാന്‍മാരുടെ സഹായത്തോടെ വീടുവളഞ്ഞാണ് മണ്ഡലിനെ അറസ്റ്റ് ചെയ്തത്.

2020ലാണ് സിബിഐ കേസ് ഏറ്റെടുത്തത്. പത്ത് തവണ നോട്ടീസ് അയച്ചിട്ടും മണ്ഡല്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കി. ഹാജരാകാത്തതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

വ്യാഴാഴ്ച ബോള്‍പ്പുരിലെ മണ്ഡലിന്റെ വീട്ടിലെത്തി ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.