Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

ചൈനയെ വെല്ലുവിളിച്ചു സൈനിക അഭ്യാസയുമായി തായ്‌വാന്‍.

തായ്പേയ് സിറ്റി: തായ്‌വാന് ചുറ്റുമുള്ള കടലിടുക്കിലെ ചൈനയുടെ സൈനിക അഭ്യാസ പ്രകടനം അവസാനിച്ചതിന് തൊട്ടുപിന്നാലെ, പീരങ്കികള്‍ അടക്കമുള്ള വെടിക്കോപ്പുകളുപയോഗിച്ച്‌ സായുധ പ്രതിരോധ അഭ്യാസ പ്രകടനം നടത്തി തായ്‌വാന്‍.

യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തില്‍ പ്രകോപിതരായാണ് ചൈന തായ്‌വാന് സമീപം സൈനിക അഭ്യാസം നടത്തിയത്. ഇതിന് മറുപടിയെന്നോണമാണ് പിങ്ടങ് കൗണ്ടിയില്‍ ഇന്നലെ തായ്‌വാന്‍ സൈന്യം അക്ഷരാര്‍ത്ഥത്തില്‍ അഗ്നി വമിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങള്‍ നടത്തിയത്. എന്നാല്‍, ഇത് മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച സൈനിക പരിശീലനമാണെന്നും ചൈനയുടെ യുദ്ധക്കളിക്ക് മറുപടിയായിട്ടല്ലെന്നും സൈന്യം പിന്നീട് വ്യക്തമാക്കി.

തായ്‌വാനെ വളഞ്ഞുകൊണ്ടുള്ള സൈനികാഭ്യാസത്തിന്റെ ഒരാഴ്ച നീണ്ട ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി ചൈന ബുധനാഴ്ച പ്രസ്താവിച്ചിരുന്നു. മേഖലയില്‍ തുടര്‍ച്ചയായി സൈനിക പട്രോള്‍ നടത്തുമെന്നും ചൈന വ്യക്തമാക്കി.

അതേസമയം, ബുധനാഴ്ച ചൈന നല്‍കിയ അനൗദ്യോഗിക സന്ദേശം തായ്‌വാന്‍ പ്രസിഡ‌ന്റ് തായ് ഇങ് വെന്‍ തള്ളിക്കളഞ്ഞു.

‘മേഖലയില്‍ സംഘര്‍ഷസാദ്ധ്യത നിലനില്‍ക്കുന്നിടത്തോളം ബലം പ്രയോഗിക്കാന്‍ മടിക്കില്ലെന്നും, അതിനാവശ്യമായ കരുതലുകള്‍ തുടരുമെന്നും ‘ ചൈന തായ്‌വാന് നല്‍കിയ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

‘മേഖലയില്‍ സമാധാനം പുലര്‍ത്താന്‍ ചൈന സര്‍വ സജ്ജമാണ്. പക്ഷേ, വിഘടനവാദികള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും യാതൊരു വിധ സംരക്ഷണവും നല്‍കില്ലെന്നും’ ചൈന ആവര്‍ത്തിച്ചു.

എന്നാല്‍, ഒരു രാജ്യം രണ്ടു ഭരണമെന്ന സംവിധാനത്തെ ശക്തിയുക്തം എതിര്‍ക്കുന്നതായി തായ്‌വാന്‍ നയരൂപീകരണ സമിതി വ്യക്തമാക്കി.

ചൈനീസ് അഭ്യാസം അംഗീകരിക്കാനാവില്ല: പെലോസി

ചൈന- തായ്‌വാന്‍ സംഘര്‍ഷം പുകയുന്നതിനിടെ ചൈനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസ് ജന പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി.

തായ്‌വാന്‍ കടലിടുക്കില്‍ പ്രകോപനപരമായ സൈനികാഭ്യാസം നടത്തിയും യുദ്ധവിമാനങ്ങള്‍ വിന്യസിച്ചും ചൈന നടത്തുന്ന ‘പുതിയ രീതികള്‍’ അംഗീകരിക്കാന്‍ യു.എസിന് കഴിയില്ലെന്ന് നാന്‍സി പെലോസി വ്യക്തമാക്കി.

ചൈനയെ കുറിച്ച്‌ സംസാരിക്കാനല്ല താന്‍ തായ്‌വാന്‍ സന്ദര്‍ശിച്ചത്. തായ്‌വാനുമായുള്ള സൗഹൃദത്തിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. അതിന്റെ പേരില്‍ തായ്‌വാനെ ഒറ്റപ്പെടുത്താന്‍ ചൈനക്കാവില്ലെന്നും പെലോസി പറഞ്ഞു.

പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെ ചൈന കടുത്ത ഭാഷയില്‍ അപലപിച്ചിരുന്നു.
പിന്നാലെ നാന്‍സി പെലോസിക്കും കുടുംബത്തിനും ഉപരോധം ഏര്‍പ്പെടുത്തി

യിരുന്നു.