Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

പ്രമുഖ ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു; നില ഗുരുതരം.

ന്യൂയോര്‍ക്ക്: സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്കു നേരെ ന്യൂയോര്‍ക്കില്‍ വധശ്രമം. ഒരു പൊതു പരിപാടിക്കിടെ വേദിയിലേക്ക് അതിക്രമിച്ച്‌ കയറിയ അക്രമി സല്‍മാന്‍ റുഷ്ദിയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു.അക്രമി റുഷ്ദിയുടെ നെഞ്ചില്‍ രണ്ട് തവണ കുത്തിയതായി ദൃക്സാക്ഷി പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഷിയ വിഭാഗത്തില്‍ നിന്ന് റുഷ്ദിക്ക് വധഭീഷണി ഉണ്ടായിരുന്നു. റുഷ്ദിയുടെ സാത്താനിക്ക് വേഴ്സസ് എന്ന പുസ്തകത്തിലെ ഉള്ളടക്കത്തെ ചൊല്ലിയായിരുന്നു ഷിയാ മുസ്‌ലീം സംഘടനകള്‍ റുഷ്ദിക്കെതിരെ പ്രതിഷേധിച്ചത്. അക്രമിയെ പൊലീസ് പിടികൂടി.ബോംബെയിലെ ഒരു മുസ്ലീം കശ്മീരി കുടുംബത്തിലാണ് റുഷ്ദി ജനിച്ചത് പിന്നീട് യുകെയിലേക്ക് താമസം മാറ്റുകയായിരുന്നു.