Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

38 വര്‍ഷം മുമ്ബ് സിയാച്ചിനില്‍ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി.

ഹല്‍ദ്വാനി: പട്രോളിംഗിനിടെയുണ്ടായ ഹിമപാതത്തില്‍ കാണാതായ സൈനികന്റെ മൃതദേഹം 38 വര്‍ഷത്തിനുശേഷം കണ്ടെത്തി.

സിയാച്ചിനിലെ പഴയ ബങ്കറില്‍ നിന്നാണ് കണ്ടെത്തിയത്. 19 കുമയോണ്‍ റെജിമെന്റിലെ ചന്ദ്രശേഖര്‍ ഹര്‍ബോളയുടെ മൃതദേഹമാണെന്ന് റാണിഖേത്തിലെ സൈനിക് ഗ്രൂപ്പ് സെന്റര്‍ സ്ഥിരീകരിച്ചു.

1984ല്‍ പാകിസ്ഥാനെ നേരിടാന്‍ ഓപ്പറേഷന്‍ മേഘ്ദൂത് എന്ന പേരില്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയിലേക്ക് അയച്ച 20 അംഗ സേനയുടെ ഭാഗമായിരുന്നു ഹര്‍ബോള. പട്രോളിംഗിനിടെ കനത്ത മഞ്ഞുവീഴ്ചയില്‍ കുടുങ്ങുകയായിരുന്നു സംഘം. 15 സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തെങ്കിലും അഞ്ചുപേരെ കണ്ടെത്താനായിരുന്നു. അവരില്‍ ഒരാളാണ് ഹര്‍ബോള.

പൂര്‍ണ്ണ സൈനിക ബഹുമതികളോടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുമെന്ന് സൈനികന്റെ വീട്ടിലെത്തിയ ഹല്‍ദ്വാനി സബ് കളക്ടര്‍ മനീഷ്‌കുമാറും തഹസീല്‍ദാര്‍ സഞ്ജയ് കുമാറും അറിയിച്ചു. 1975ലാണ് അല്‍മോറയിലെ ദ്വാരഹത് നിവാസിയായ ഹര്‍ബോള സൈന്യത്തില്‍ ചേര്‍ന്നത്.