Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

മുംബൈ തീരത്ത്‌ തോക്കുമായി ആളില്ലാബോട്ട്

മുംബൈ
മൂന്ന് എകെ 47 തോക്കും വെടിയുണ്ടകളുമായി ആളില്ലാബോട്ട് മുംബൈക്ക് സമീപം റായ്ഗഡ് തീരത്ത്. ഹരിഹരേശ്വറിനു സമീപം വ്യാഴം രാവിലെയാണ് ബോട്ട് കണ്ടെത്തിയത്.

ഓസ്ട്രേലിയന്‍ സ്വദേശിനി ഹന ലോണ്ടര്ഗണിന്റെ പേരിലുള്ളതാണ് ഇത്. ഇവരുടെ ഭര്‍ത്താവ് ജെയിംസ് ഹോബര്ട്ടായിരുന്നു ബോട്ടിന്റെ ക്യാപ്റ്റന്‍.

സംഭവത്തില്‍ ഭീകരബന്ധം ഇല്ലെന്നാണ് നിഗമനം. അന്വേഷണം നടക്കുന്നതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. ബോട്ട് ജൂണില്‍ മസ്കത്തില്‍നിന്ന് യൂറോപ്പിലേക്ക് പോകുന്നതിനിടെ പ്രതികൂല കാലാവസ്ഥയില്‍ എന്‍ജിന്‍ തകരാറാകുകയായിരുന്നു. തുടര്‍ന്ന് ദമ്ബതികള്‍ ബോട്ട് ഉപേക്ഷിച്ച്‌ ഒരു ദക്ഷിണ കൊറിയന് യുദ്ധക്കപ്പലില്‍ രക്ഷപ്പെട്ടു.

ബോട്ടിലെ ആയുധങ്ങള്‍ ഇവര്‍ സുരക്ഷയ്ക്കായി ഉപയോഗിച്ചതാണ്. സാവധാനം സഞ്ചരിക്കുന്ന ചെറിയ ബോട്ടുകള്‍ക്ക് സുരക്ഷയ്ക്ക് ആയുധം കൈവശം വയ്ക്കാന്‍ അനുവാദമുണ്ട്.