Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ഇന്ത്യയിൽ ചാവേർ അക്രമണത്തിന് ശ്രമം ; ഐസീസ് ഭീകരനെ പിടികൂടി റഷ്യ.

മോസ്‌കോ: ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഐസിസ് ഭീകരനെ റഷ്യ കസ്റ്റ‌ഡിയിലെടുത്തു.റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസാണ് തുര്‍ക്കിയില്‍ നിന്ന് ഭീകരനെ പിടികൂടിയത്.

ഇന്ത്യന്‍ ഭരണനേതൃത്വത്തിലെ പ്രമുഖനായ നേതാവിനെ വകവരുത്തുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് റഷ്യന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. പ്രവാചക നിന്ദയ്ക്കു തിരിച്ചടി നല്‍കാനായാണ് ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതെന്ന് ഭീകരന്‍ സമ്മതിച്ചതായി റഷ്യ അറിയിച്ചു.

‘റഷ്യയില്‍ നിരോധിച്ച സംഘടനയായ ഐസിസ് ഭീകരനെ റഷ്യന്‍ സുരക്ഷ ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് പിടികൂടി. മദ്ധ്യ ഏഷ്യന്‍ രാജ്യത്തുനിന്നുള്ള ഭീകരന്‍ ചാവേറാക്രമണത്തിലൂടെ ഇന്ത്യന്‍ ഭരണനേതൃത്വത്തിലുള്ള ഒരാളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു’ – റഷ്യന്‍ അധികൃതര്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്തയാളെ തുര്‍ക്കിയിലെ ചാവേര്‍ ബോംബറായി ഐസിസ് റിക്രൂട്ട് ചെയ്തതാണെന്നും റഷ്യയുടെ പ്രസ്താവനയില്‍ പറയുന്നു.