Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

പാക്കിസ്ഥാനിൽ ബ്രഹ്മോസ് പതിച്ച സംഭവം; മൂന്ന് സൈനികരെ പുറത്താക്കി.

ന്യൂഡൽഹി: പാകിസ്ഥാനിലേക്ക് ബ്രഹ്മോസ് മിസൈല്‍ തൊടുത്തുവിട്ട സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (ഐ.എ.എഫ്) ഉദ്യോഗസ്ഥരെ പുറത്താക്കി.ഒരു ഗ്രൂപ്പ് ക്യാപ്റ്റന്റെയും രണ്ട് വിംഗ് കമാന്‍ഡര്‍മാരുടെയും സേവനമാണ് ചൊവ്വാഴ്ച അടിയന്തര പ്രാബല്യത്തില്‍ അവസാനിപ്പിച്ചത്.

2022 മാര്‍ച്ച്‌ 9ന് ഉദ്യോഗസ്ഥര്‍ ഒരു ബ്രഹ്മോസ് മിസൈല്‍ ആകസ്മികമായി തൊടുത്തുവിടുകയായിരുന്നു. അന്വേഷണത്തില്‍ പുറത്താക്കപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരാണ് സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദികള്‍ എന്ന് കണ്ടെത്തുകയായിരുന്നു.

ബ്രഹ്മോസ് മിസൈല്‍ വ്യോമതാവളത്തില്‍ നിന്ന് അബദ്ധത്തില്‍ തൊടുത്തുവിട്ട് പാക്കിസ്ഥാനിലെ മിയാന്‍ ചന്നു എന്ന സ്ഥലത്ത് പതിച്ചു. സംഭവത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍ അതിനുമുമ്ബ് തന്നെ ഇന്ത്യ അന്വേഷണം ആരംഭിച്ചിരുന്നു. അബദ്ധത്തില്‍ പാകിസ്ഥാന്‍ പ്രദേശത്തേക്ക് മിസൈല്‍ വിക്ഷേപിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മാര്‍ച്ച്‌ 15 ന് വ്യക്തമാക്കിയിരുന്നു.

‘നിര്‍ഭാഗ്യവശാല്‍ മാര്‍ച്ച്‌ 9 ന് ഒരു മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിച്ചു. പതിവ് പരിശോധനയ്ക്കിടെയാണ് സംഭവം. പിന്നീടാണ് അത് പാകിസ്ഥാനില്‍ പതിച്ചതായി അറിഞ്ഞത്. സംഭവം സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് സഭയെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ഔദ്യോഗിക ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രസ്തുത അപകടത്തിന്റെ യഥാര്‍ത്ഥ കാരണം അന്വേഷണത്തില്‍ കണ്ടെത്തും. മിസൈല്‍ ആകസ്മികമായി വിക്ഷേപിച്ചതിനാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല,’ രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ വ്യക്തമാക്കി.