Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ശിവസേന ഉദ്ദവിന് മഹാരാഷ്ടയിൽ പുതിയ സഖ്യകക്ഷി ;സാംബജി ബ്രിഗേഡുമായി മുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച്‌ ഉദ്ധവ് താക്കറെ.

മുംബൈ: മഹാരാഷ്ട്രയിലെ സാംബജി ബ്രിഗേഡുമായി സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച്‌ ഉദ്ദവ് താക്കറെ. വിമത നീക്കത്തെ തുടര്‍ന്ന് മഹാവികാസ് അഘാഡി സഖ്യത്തിന് അധികാരം നഷ്ടപ്പെട്ട് മാസങ്ങള്‍ക്കുള്ളിലാണ് മറാത്ത സംഘടനയുമായി പുതിയ സഖ്യ രൂപവത്കരണ പ്രഖ്യാപനമായി ഉദ്ധവ് താക്കറെ രംഗത്തെത്തിയത്.

ഭരണഘടനയെയും പ്രാദേശിക സ്വത്വവും സംരക്ഷിക്കുന്നതിന് ഒരുമിച്ച്‌ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ തങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിന്റെയും അകല്‍ച്ചയുടെയും വിത്തുകള്‍ പാകാന്‍ ശ്രമിക്കുന്നവരെ കുഴിച്ചുമൂടുമെന്നും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

”ബി.ജെ.പി അവരുടെ അജണ്ടയില്‍നിന്ന് വ്യതിചലിച്ചത് നമ്മള്‍ കണ്ടതാണ്. അത്തരമൊരു സാഹചര്യത്തില്‍, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഞങ്ങളോടൊപ്പം ഉറച്ചുനില്‍ക്കാന്‍ കഴിയുന്ന പുതിയ ശക്തനായ പങ്കാളിയുമായി കൈകോര്‍ക്കുന്നതില്‍ എന്താണ് തെറ്റ്?”-മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു. ആര്‍.എസ്.എസിന്‍റെ പ്രത്യയശാസ്ത്രം ബി.ജെ.പി പിന്തുടരുന്നുണ്ടോ എന്ന ചോദ്യമാണ് നിങ്ങള്‍ ചോദിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ നടന്ന വിമത നീക്കത്തെത്തുടര്‍ന്ന് ജൂണ്‍ 29ന് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.