Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

പ്രിയ ലോക നേതാക്കളിൽ വീണ്ടും ഒന്നാമതായി മോദി .

ന്യൂഡൽഹി: ലോകത്തെ ജനപ്രിയ നേതാക്കളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി.മോണിംഗ് കണ്‍സല്‍ട്ട് സര്‍വ്വേയിലാണ് 75 ശതമാനം റേറ്റിംഗോടെ മോദി ഒന്നാം സ്ഥാനത്തെത്തിയത്.

മെക്സിക്കന്‍ പ്രസിഡന്റ് മാനുവല്‍ ലോപസ് ഒബ്രഡോര്‍ ആണ് പട്ടികയില്‍ രണ്ടാമത്.63 ശതമാനം പോയിന്റുകളാണ് മാനുവലിന് ലഭിച്ചത്.54 ശതമാനം പോയിന്റുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയാണ് മൂന്നാം സ്ഥാനത്ത്.

22 ലോക നേതാക്കള്‍ ഉള്‍പ്പെട്ട പട്ടികയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനം നാലമതാണ്. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ 39 ശതമാനമവുമായി ആറാമതും 38 ശതമാനം പോയിന്റുമായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിനോ കിഷിദ ഏഴാം സ്ഥാനവും നേടി. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍- 34 ശതമനാം, ജര്‍മ്മന്‍ ചാന്‍സിലര്‍ സ്കോള്‍സ്-30 ശതമാനം, ബോറിസ് ജോണ്‍സണ്‍ -ശതമാനം എന്നിങ്ങനെയാണ് ആദ്യ പത്തിനുളളില്‍ ഇടംപിടിച്ച മറ്റ് നേതാക്കള്‍.

നേരത്തേ ഈ വര്‍ഷം ജനവരിയിലും 2021 നവംബറിലും പട്ടികയില്‍ മോദി ഒന്നാം സ്ഥാനം നേടിയിരുന്നു.