Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

കൂറ്റൻ ശ്രീ കൃഷ്ണ ക്ഷേത്രവുമായി ഇസ്കോൺ ; ഉയരുന്നത് ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയം.

കൊല്‍ക്കത്ത: ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയമാവാനൊരുങ്ങി ബംഗാളില്‍ മായാപൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ‘ടെമ്ബിള്‍ ഓഫ് വേദിക് പ്ലാനറ്റോറിയ’.താജ്മഹലിനേക്കാളും വത്തിക്കാനിലെ സെന്റ് പോള്‍സ് കത്തീഡ്രലിനേക്കാളും വലിപ്പമുള്ള ക്ഷേത്രമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. കോവിഡ് -19 മഹാമാരി മൂലമുണ്ടായ രണ്ട് വര്‍ഷത്തെ കാലതാമസത്തിന് ശേഷം 2024 ല്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഇതോടെ നിലവില്‍ ലോകത്തെ ഏറ്റവും വലിയ ക്ഷേത്രമായി കംബോഡിയയിലെ 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച 400 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന അങ്കോര്‍ വാട്ട് ക്ഷേത്ര സമുച്ചയത്തെ പിന്തള്ളി നദിയ ജില്ലയിലെ ഈ ക്ഷേത്രം മാറും.താജ്മഹലിനേക്കാളും വത്തിക്കാനിലെ സെന്റ് പോള്‍സ് കത്തീഡ്രലിനേക്കാളും വലിപ്പമുള്ള ക്ഷേത്രമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. കോവിഡ് -19 മഹാമാരി മൂലമുണ്ടായ രണ്ട് വര്‍ഷത്തെ കാലതാമസത്തിന് ശേഷം 2024 ല്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഇതോടെ നിലവില്‍ ലോകത്തെ ഏറ്റവും വലിയ ക്ഷേത്രമായി കംബോഡിയയിലെ 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച 400 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന അങ്കോര്‍ വാട്ട് ക്ഷേത്ര സമുച്ചയത്തെ പിന്തള്ളി നദിയ ജില്ലയിലെ ഈ ക്ഷേത്രം മാറും.ക്ഷേത്രത്തിനായുള്ള സംഭാവനകള്‍ ശേഖരിക്കുന്നതിനായി ആല്ഫ്രഡ്‍ ഫോര്‍ഡ് ലോകമെമ്ബാടും സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. . ഗംഗാ നദീ തീരത്തൊരുങ്ങുന്ന നിര്‍മ്മിതിയിലൂടെ ഭാരതത്തിന്റെ വേദ സംസ്‌കാരത്തെയും പാരമ്ബര്യത്തെയും കുറിച്ചുള്ള അറിവ് എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ഇസ്‌കോണ്‍ ലക്ഷ്യമിടുന്നത്. ഗംഗ നദിയുടെയും ജലംഗി നദിയുടെയും സംഗമ തീരത്താണ്‌ മായാപൂര്‍ നഗരം സ്ഥിതി ചെയ്യുന്നത്‌.