Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

തീവ്രവാദ ബന്ധമുള്ള സമാന്തര എക്സേഞ്ച് ; മുഖ്യ പ്രതി വയനാട്ടിൽ പിടിയിൽ

കൽപ്പറ്റ :ഭീകരവാദ തീവ്രവാദ ബന്ധമുള്ള സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ മുഖ്യ സൂത്രധാരനെ വയനാട്ടിൽ നിന്നും പിടികൂടി. ബേപ്പൂർ സ്വദേശി പാണ്ടികശാലാകണ്ടി ഗഫൂറിനെയാണ് വയനാട് എസ് പി യുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ വച്ച് ഇന്നലെ പിടികൂടിയത്.
വയനാട്ടിലെ റിസോട്ടുകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ ഇവർ വൻ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
സമാന്തര ഫോൺ എക്സ്ചേഞ്ച് കേസിലെ ചാലപ്പുറം പുത്തൻപീടിയേക്കൽ പി.പി.ഷെബീറിനെ കഴിഞ്ഞ ദിവസം വയനാട്ടിലെ പൊഴുതനയിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. 2021 ജൂലൈ ഏഴിനാണ് കോഴിക്കോട് നഗരത്തിലെ ഏഴു കേന്ദ്രങ്ങളിലാണ് സമാന്തര ഫോൺ എക്സേഞ്ചുകൾ കണ്ടെത്തിയത്. പാക്കിസ്ഥാൻ ബംഗ്ലാദേശ് സ്വദേശികളാണ് ഇതിന്റെ പിന്നിലെന്ന് കണ്ടെത്തിയിരുന്നു. ഇതേ കേസിൽ മലയാളിയായ ഇബ്രാഹിം പുല്ലാട്ടിനെ ബാംഗ്ലൂരിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു.