Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

പ്രളയത്തിൽ മുങ്ങി പാക്കിസ്ഥാൻ ; ദു:ഖമറിയിച്ച് മോദി .

ന്യൂഡല്‍ഹി: പാക്കിസ്താനിലെ കനത്ത മഴയിലും പ്രളയത്തിലും ഉണ്ടായ മരണത്തിലും നാശനഷ്ടങ്ങളിലും അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.പാക്കിസ്താനിലെ അവസ്ഥ അറിയുമ്ബോള്‍ ദുഃഖമുണ്ട്. രാജ്യം എത്രയും വേഗം സാധാരണ നിലയില്‍ തിരിച്ചെത്തട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

‘പാകിസ്ഥാനില്‍ വെള്ളപ്പൊക്കം ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ കാണുമ്ബോള്‍ ദുഃഖമുണ്ട്. ഈ പ്രകൃതിദുരന്തത്തില്‍ ഇരയായവരുടെയും പരുക്കേറ്റവരുടെയും ദുരിതബാധിതരുടെയും കുടുംബങ്ങള്‍ക്ക് ഞങ്ങള്‍ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. രാജ്യം സാധാരണ നിലയിലേക്ക് എത്രയും വേഗം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.