മുംബൈ: സ്വകാര്യവത്കരിച്ച മുന്‍ കേന്ദ്ര പൊതുമേഖലാ വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യയിലേക്ക് പുതിയ മൂലധനം നിക്ഷേപിക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്.ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്ബനിയായ ടാറ്റ സണ്‍സ് ലിമിറ്റഡ് ആണ് എയര്‍ ഇന്ത്യയിലേക്ക് പുതിയ മൂലധനം നിക്ഷേപിക്കുന്നതിനായി 4 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഒരുങ്ങുന്നത്.എയര്‍ ഇന്ത്യയുടെ നിലവിലുള്ള കടത്തിന്റെ ഒരു ഭാഗം റീഫിനാന്‍സ് ചെയ്യുന്നതിനും എയര്‍ ഇന്ത്യയുടെ പുനരുദ്ധാരണത്തിനും 4 ബില്യണ്‍ ഡോളര്‍ ആവശ്യമായി വരും. ചില വിദേശ വായ്പക്കാരുമായും ചില സ്വകാര്യ ഇക്വിറ്റി ഫണ്ടുകളുമായും അനൗപചാരിക ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പൂര്‍ണമായ വിവരങ്ങള്‍ ടാറ്റ ഗ്രൂപ്പ് പുറത്ത് വിട്ടിട്ടില്ല. ടാറ്റ ഗ്രൂപ്പ് ഉടന്‍ തന്നെ നിക്ഷേപ ഉപദേശകരെ നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്.
ടാറ്റയുടെ നിലവിലുള്ള ബാങ്കിംഗ് ബന്ധങ്ങള്‍ മികച്ചതായതിനാല്‍ ധനസമാഹരണം എളുപ്പമാകും. എന്നാല്‍ ഇതുവരെ ഇതിനെ കുറിച്ച് ടാറ്റ ഗ്രൂപ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കുറഞ്ഞ നിരക്കിലുള്ള എയര്‍ഏഷ്യ ഇന്ത്യയുടെ ഇക്വിറ്റി ഷെയര്‍ ക്യാപിറ്റല്‍ പൂര്‍ണമായും ഏറ്റെടുക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ നിര്‍ദ്ദേശം ഈ വര്‍ഷം ജൂണില്‍ സിസിഐ അംഗീകരിച്ചിരുന്നു.ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ടാറ്റ സണ്‍സ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യയുടെ ആഭ്യന്തര വിപണി വിഹിതം 2020 ജനുവരിയില്‍ 11.6 ശതമാനത്തില്‍ നിന്ന് 2021 ജനുവരിയില്‍ 10.2 ശതമാനമായി കുറഞ്ഞിരുന്നു. ജൂലൈയില്‍ എയര്‍ ഇന്ത്യയുടെ വിപണി വിഹിതം 8.4 ശതമാനമായി വീണ്ടും കുറഞ്ഞു. അതേസമയം ടാറ്റ ഗ്രൂപ്പിന്റെ മറ്റ് രണ്ട് എയര്‍ലൈനുകളായ വിസ്താരയുടെയും എയര്‍ഏഷ്യ ഇന്ത്യയുടെയും വിപണി വിഹിതം യഥാക്രമം 10.4 ശതമാനവും 4.6 ശതമാനവുമാണ്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
എൻ ഡി ടി വി അദാനിയുടെ കൈകളിലേക്ക് ; പ്രണോയ് രാധിക റോയിമാർ രാജി വച്ചു.
ലോക കോടീശ്വരൻ; അദാനി രണ്ടാം സ്ഥാനത്തേക്ക്.
പഴയ വാഹന വിൽപ്പന ഇനി പഴയതു പോലെ നടക്കില്ല.
ക്രിപ്റ്റോ ഇടപാടുകള്‍; ഇനി പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.
5ജി ലേലം അവസാനിച്ചു : ലേല മൂല്യം 1.5 ലക്ഷം കോടി രൂപയോളം.
ഇസ്രായേലിലെ ഹൈഫ തുറമുഖം 2054 വരെ അദാനിക്ക് .
ജാമറുകളും ബൂസ്റ്ററുകളും വില്ക്കുന്നതിനു വിലക്ക്
പേടിഎം സംയുക്ത ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനി രൂപീകരിച്ചു.
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കത്തി രൂപയുടെ വിനിമയമൂല്യം
സ്വര്‍ണവില 39,440 രൂപയായി
പാല് വില വര്‍ദ്ധിപ്പിക്കില്ല: മന്ത്രി ജെ.ചിഞ്ചുറാണി
4,300 കോടി രൂപയുടെ രുചി സോയ എഫ്പിഒ മാർച്ച് 24ന് തുറക്കും. 615-650 രൂപയാണ് വില.