Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

തെരീസ് കോഫിയെ ബ്രിട്ടന്റെ പുതിയ ഉപപ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു.

ലണ്ടന്‍ : തെരീസ് കോഫി യു കെ യുടെ ഉപപ്രധാനമന്ത്രിയാകും. ഹെല്‍ത്ത് സെക്രട്ടറി പദവിയും തെരീസിനാണ്. ബോറിസ് മന്ത്രിസഭയില്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറിയായിരുന്നു തെരീസ്. ക്വാസി ക്വാര്‍ടെംഗ് – ധനമന്ത്രി ( മുന്‍ ബിസിനസ് സെക്രട്ടറി ), ജെയിംസ് കാലവെര്‍ലി – ഫോറിന്‍ സെക്രട്ടറി ( മുന്‍ എജ്യുക്കേഷന്‍ സെക്രട്ടറി ) എന്നിവരാണ് മറ്റ് ക്യാബിനറ്റ് അംഗങ്ങള്‍. വെന്‍ഡി മോര്‍ട്ടണാണ് ചീഫ് വിപ്പ്. ബെന്‍ വാലസ് നേരത്തെ വഹിച്ചിരുന്ന പ്രതിരോധ സെക്രട്ടറി പദവി നിലനിറുത്തി.