കന്യാകുമാരി: അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ തകര്‍ക്കാമെന്നത് വ്യാമോഹമാണെന്നും ബ്രിട്ടീഷുകാരെപ്പോലെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.’ഭാരത്ജോഡോ’ യാത്രക്ക് തുടക്കം കുറിച്ചുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ട് ബ്രിട്ടീഷുകാര്‍ ചെയ്ത കാര്യമാണ് ഇന്ന് ബി.ജെ.പി ചെയ്യുന്നത്. മതത്തിന്റെയും ഭാഷയുടേയും പേരില്‍ ഇന്ത്യയെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ഇരുകൂട്ടരും ചെയ്യുന്നത്. രാജ്യത്തിന്റെ ഭാവി ഏകപക്ഷീയമായി നിര്‍ണയിക്കാമെന്നാണ് ബി.ജെ.പിയും ആര്.എസ്.എസും കരുതുന്നത്. അത് ഈ രാജ്യത്ത് വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷം ഇത്തരമൊരു യാത്രക്കായി രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ ആഗ്രഹിക്കുന്നു. അതിന്റെ തുടക്കമാണ് ഈ ത്രിവേണി സംഗമസ്ഥാനത്ത് നിന്നും ആരംഭിക്കുന്നത്. ഫലത്തില്‍ രണ്ടാം സ്വാതന്ത്ര്യ സമരമാണിത്. ഇന്ത്യയുടെ ദേശീയ പതാകക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാല്‍ ആ പതാക തങ്ങളുടെ സ്വന്തമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ബി.ജെ.പിയും ആര്.എസ്.എസും നടത്തുന്നത്. ഇന്ത്യയുടെ ദേശീയ പതാക പ്രതിനിധീകരിക്കുന്ന നിറങ്ങളും ചക്രവുമെല്ലാം രാജ്യത്തിന്റെ വൈവിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. അത് വെറുതെ നമ്മുടെ കൈകളിലെത്തിയതല്ല. നീണ്ട പോരാട്ടങ്ങള്‍ക്ക് ശേഷം നമ്മുടെ കൈയില്‍ ലഭിച്ചതാണത്.
ഇന്ത്യന്‍ ജനതക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഈ പതാക. രാജ്യത്തെ ഓരോ വ്യക്തിയേയും മതത്തെയും ഭാഷയെയും അടയാളപ്പെടുത്തുന്നതാണ് അത്. ഏതെങ്കിലും സംസ്ഥാനത്തിന്റെ മാത്രമല്ല ഈ പതാക. രാജ്യത്തിന്റെ കാര്യങ്ങള്‍ നിശ്ചയിക്കുക തങ്ങള്‍ മാത്രമാണെന്നാണ് ബി.ജെ.പിയുടേയും ആര്.എസ്.എസിന്റെയും ധാരണ. അതിവിടെ വിലപ്പോവില്ല. എതിര്‍കക്ഷി നേതാക്കളെ സി.ബി.ഐ, കസ്റ്റംസ്, ഇ.ഡി പോലുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നാണ് ബി.ജെ.പി കരുതുന്നത്. എന്നാല്‍ എത്ര മണിക്കൂര്‍ വേണമെങ്കിലും അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് അവര്‍ ചോദ്യം ചെയ്യട്ടെ. ഒരു പ്രതിപക്ഷ നേതാവ് പോലും അത് കണ്ട് പേടിക്കില്ല. ഇന്ത്യന്‍ ജനതയും അതൊന്നും ഭയപ്പെടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ബ്രിട്ടീഷുകാര്‍ ചെയ്തത് പോലെ മതത്തിന്റെയും ഭാഷയുടേയും പേരില്‍ രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ബി.ജെ.പിയും ശ്രമിക്കുന്നത്. എന്നാല്‍ അതൊരിക്കലും ഈ രാജ്യത്ത് നടക്കില്ലെന്ന് ഓര്‍ക്കുന്നതാണ് നല്ലത്. ഈ നാട് എന്നും ഐക്യത്തോടെ തന്നെ നിലകൊള്ളും. ഇന്ത്യ ഇന്ന് ഒരുകാലത്തുമുണ്ടായിട്ടില്ലാത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ്. തൊഴിലില്ലായ്മയും വിലവര്‍ധനയും വലിയ വിഷയമായി ഉയരുകയാണ്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ മാധ്യമങ്ങള്‍ ഇതൊന്നും കാണുന്നില്ല. അവര്‍ കാണുന്നത് പ്രധാനമന്ത്രിയുടെ ചിത്രം മാത്രമാണ്. കര്‍ഷകരെയും ചെറുകിട കച്ചവടക്കാരെയും കൂലിത്തൊഴിലാളികളെയും വ്യവസ്ഥാപിതമായി കടന്നാക്രമിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വന്‍കിട സമ്ബന്നരാണ് ഇന്ന് രാജ്യത്തെ നിയന്ത്രിക്കുന്നത്. തുറമുഖം, വിമാനത്താവളം, ടെലികോം തുടങ്ങി സമസ്ത മേഖലകളും ഇക്കൂട്ടര്‍ കൈയ്യടക്കിക്കഴിഞ്ഞു. പ്രധാനമന്ത്രിക്ക് ഈ സമ്ബന്നരില്ലാതെ ഒരുദിവസം പോലും ഭരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അവര്‍ 24 മണിക്കൂറും പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ചാനലുകളില്‍ സംപ്രേഷണംചെയ്യാന്‍ സഹായിക്കുമ്ബോള്‍ അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. നോട്ട് നിരോധനം, ജി.എസ്.ടി ഇളവ് എല്ലാം ഇത്തരം വമ്ബന്കുത്തകള്ക്ക് വേണ്ടി മാത്രമാണ് നടപ്പാക്കുന്നത്. സാധാരണ ജനങ്ങളുടെ വാക്ക് കേള്‍ക്കാന്‍ പോലും ബി.ജെ.പി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ജനങ്ങളെ കേള്‍ക്കാനാണ് ‘ഭാരത് ജോഡോ’ യാത്ര. അവരുടെ ആഗ്രഹങ്ങളും കാഴ്ചപ്പാടുകളും അവരെ നേരില്കണനട് ആരായാനും മനസിലാക്കാനുമാണ് ഈ യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് ദേശീയപതാക. അതിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കാനും അത് സംരക്ഷിക്കാനുമാണ് ഈ യാത്ര കൊണ്ട് ഉദ്ദേശിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി.
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.