Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാൻ സാധ്യതയില്ല; ഗുലാം നബി ആസാദ് .

ശ്രീനഗര്‍: കശ്മീരിന് നഷ്ടമായ പ്രത്യേക പദവി ഇനി തിരിച്ച്‌ കിട്ടില്ലെന്ന് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്.370-ാം വകുപ്പ് പുനഃസ്ഥാപിക്കുന്നതിന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാറാമുള്ളയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു ഗുലാം നബി ആസാദ്.

‘രാഷ്ട്രീയ ചൂഷണം കൊണ്ടു മാത്രം കശ്മീരില്‍ ഇതിനകം കൊല്ലപ്പെട്ടത് ഒരു ലക്ഷത്തിലേറെ പേരാണ്. അനാഥരാക്കപ്പെട്ടത് അഞ്ച് ലക്ഷത്തിലധികം കുട്ടികളും. തെറ്റിദ്ധരിപ്പിച്ചും ചൂഷണം ചെയ്തും ഞാന്‍ ആരോടും വോട്ടു ചോദിക്കില്ല. തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചാല്‍‌ പോലും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ പറയൂ’ – ഗുലാം നബി ആസാദ് വ്യക്തമാക്കി. തന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം പത്ത് ദിവസത്തിനകമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.