സിഡ്നി: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ചിത്രം കറന്‍സിയില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ച് ഓസ്ട്രേലിയ. അഞ്ചു ഡോളറിന്റെ നോട്ടിലുള്ള രാജ്ഞിയുടെ ചിത്രമാണ് മാറ്റുക.രാഞ്ജിക്ക് പകരം നിലവിലെ രാജാവ് ചാള്‍സ് മൂന്നാമന്റെ ചിത്രം വയ്ക്കേണ്ടതില്ലെന്നുമാണ് തീരുമാനമെന്നും ട്രഷറി അസിസ്റ്റന്റ് മന്ത്രി ആന്‍ഡ്രൂ ലീ പറഞ്ഞു. രാജ്യത്തിന്റെ സ്വന്തം നേതാക്കളുടെ ചിത്രമാകും ഇനിമുതല്‍ കറന്‍സിയില്‍ അച്ചടിക്കുക. ഇതിനായുള്ള ചര്‍ച്ച ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ഓസ്ട്രേലിയയില്‍ നിയമപ്രകാരം നാണയങ്ങളില്‍ ബ്രിട്ടീഷ് ഭരണാധികാരിയുടെ ചിത്രം നിര്‍ബന്ധമാണ്. എന്നാല്‍, അഞ്ചു ഡോളര്‍ നോട്ടുകളില്‍ എലിസബത്തിന്റെ ചിത്രം ആലേഖനം ചെയ്തത് അവരോടുള്ള ആദരസൂചകമായായിരുന്നു. ഇതാണ് മാറ്റുന്നത്. എലിസബത്തിന്റെ മരണത്തോടെ ഓസ്ട്രേലിയയെ ബ്രിട്ടീഷ് രാജഭരണത്തിനു കീഴിലുള്ള രാജ്യമെന്ന പദവിയില്‍നിന്ന് മുക്തമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
5 ഓസ്ട്രേലിയൻ ഡോളറിന്റെ നോട്ടിൽ ഒരു ഓസ്ട്രേലിയൻ ഉണ്ടായിരിക്കണമോ എന്നതിലേക്ക് ഇതുവരെ ശ്രദ്ധ തിരിയേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി ആന്റണി അൽബാനീസ് ചൊവ്വാഴ്ച പറഞ്ഞു.
“ഇത് അൽപ്പം ബഹുമാനം ആവശ്യമുള്ള സമയമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഈ പ്രശ്നങ്ങളെ ഉചിതമായി, ചിട്ടയായ രീതിയിൽ, മാന്യമായ രീതിയിൽ കൈകാര്യം ചെയ്യും.”
രാജ്യത്തെ ഏക നാണയ നിർമ്മാതാക്കളായ റോയൽ ഓസ്ട്രേലിയൻ മിന്റ് ചൊവ്വാഴ്ച 2023-ൽ എലിസബത്ത് രാജ്ഞിയുടെ ചിത്രമുള്ള നാണയങ്ങൾ വിതരണം ചെയ്യില്ലെന്ന് അറിയിച്ചു.
ഓസ്ട്രേലിയന്‍ എംപിമാര്‍ ചൊവ്വാഴ്ച പുതിയ ബ്രിട്ടീഷ് രാജാവിനോട് കൂറ് പ്രഖ്യാപിച്ചപ്പോഴും ഓസ്ട്രേലിയന്‍ റിപ്പബ്ലിക് എന്ന ആവശ്യം ഉയര്‍ന്നു. രാജ്യത്തലവനായി ഓസ്ട്രേലിയന്‍ പ്രസിഡന്റ് വേണമെന്നാണ് രാജ്യത്തെ മധ്യ ഇടതു സര്‍ക്കാരിന്റെ നിലപാട്. അതേസമയം, പാപുവ ഗിനിയയില്‍ ചാള്‍സ് മൂന്നാമനെ രാജ്യത്തലവനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .