മുംബൈ: പഴയ വാഹനങ്ങളുടെ വില്‍പ്പന നിരീക്ഷിക്കാനും ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.ഇതിനായുള്ള കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുകയാണ്. ഉപയോഗിച്ച വാഹനങ്ങളുടെ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളും സംരഭങ്ങളും രജിസ്റ്റര്‍ ചെയത് ലൈസന്‍സ് എടുക്കുക എന്നതാണ് ഇതില്‍ പ്രധാനം.
ഈ സ്ഥാപനങ്ങള്‍ ഒരു വാഹനം വില്‍ക്കുമ്ബോള്‍ വിവരം അതത് സംസ്ഥാനങ്ങളിലെ ഗതാഗതവകുപ്പിനെ അറിയിച്ചിരിക്കണം. തുടര്‍ന്നുള്ള നടപടികളുടെ വിവരങ്ങളും കൈമാറണം. വാഹനം വിറ്റുകഴിഞ്ഞ് ഉടമസ്ഥാവകാശം മാറ്റി നല്‍കേണ്ട ഉത്തരവാദിത്വവും ഇവരുടേതായിരിക്കും. നിലവില്‍ ഉപയോഗിച്ച വാഹനങ്ങളുടെ വിപണിയില്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളോ നിയന്ത്രണങ്ങളോ ഇല്ല. ഇതിനാല്‍ വലിയതോതിലുള്ള പരാതികള്‍ ഉയരുന്നുണ്ട്.
ഏതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ വില്‍പ്പനയ്ക്ക് വരുന്നതും കൈമാറിയ വാഹനത്തിന്റെ ഉടമസ്ഥാവകാശം ഔദ്യോഗികമായി മാറ്റാത്തതുമെല്ലാം പിന്നീട് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഉടമസ്ഥാവകാശം മാറ്റാതിരിക്കുമ്ബോള് വാങ്ങിയ ആള് ഗതാഗതനിയമ ലംഘനം നടത്തിയാല്‍ പിഴയും ശിക്ഷയും പഴയ ഉടമയ്ക്ക് വരും. പുതിയ മാര്ഗമിര്ദേശങ്ങള് വരുന്നതോടെ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.
മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഓണ്‍ലൈന്‍-ഓഫ്ലൈന് വ്യത്യാസമില്ലാതെ വാഹന പുനര്‍വില്‍പ്പന നടത്തുന്ന എല്ലാവരും രജിസ്ട്രേഷന് എടുക്കേണ്ടി വരും. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവരുടെ ലൈസന്‍സ് റദ്ദാക്കി പിഴയുള്‍പ്പെടെയുള്ള നിയമനടപടികളും നേരിടേണ്ടി വരും. ഉപയോഗിച്ച കാറുകളുടെ വിലനിര്‍ണയം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഇന്ത്യന്‍ ബ്ലൂ ബുക്കിന്റെ (ഐബിബി) റിപ്പോര്‍ട്ടില്‍ 2026-27 വര്‍ഷത്തോടെ ഇന്ത്യയിലെ വാഹനപുനര്‍വില്‍പ്പന വിപണി 80 ശതമാനത്തിലെത്തുമെന്നാണ് കരുതുന്നത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
എൻ ഡി ടി വി അദാനിയുടെ കൈകളിലേക്ക് ; പ്രണോയ് രാധിക റോയിമാർ രാജി വച്ചു.
ലോക കോടീശ്വരൻ; അദാനി രണ്ടാം സ്ഥാനത്തേക്ക്.
എയർ ഇന്ത്യയിലേക്ക് വൻ മുലധനം ഇറക്കാൻ ടാറ്റ ഗ്രൂപ്പ് തയ്യാറെടുക്കുന്നു.
ക്രിപ്റ്റോ ഇടപാടുകള്‍; ഇനി പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.
5ജി ലേലം അവസാനിച്ചു : ലേല മൂല്യം 1.5 ലക്ഷം കോടി രൂപയോളം.
ഇസ്രായേലിലെ ഹൈഫ തുറമുഖം 2054 വരെ അദാനിക്ക് .
ജാമറുകളും ബൂസ്റ്ററുകളും വില്ക്കുന്നതിനു വിലക്ക്
പേടിഎം സംയുക്ത ജനറല്‍ ഇന്‍ഷുറന്‍സ് കമ്ബനി രൂപീകരിച്ചു.
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കത്തി രൂപയുടെ വിനിമയമൂല്യം
സ്വര്‍ണവില 39,440 രൂപയായി
പാല് വില വര്‍ദ്ധിപ്പിക്കില്ല: മന്ത്രി ജെ.ചിഞ്ചുറാണി
4,300 കോടി രൂപയുടെ രുചി സോയ എഫ്പിഒ മാർച്ച് 24ന് തുറക്കും. 615-650 രൂപയാണ് വില.