ബംഗളൂരു: വിവാദ മതപരിവര്‍ത്തന വിരുദ്ധ ബില്‍ കര്‍ണാടകയില്‍ ഉപരിസഭ പാസാക്കി. കോണ്‍ഗ്രസിന്റെയും എച്ച്.ഡി.കുമാരസ്വാമിയുടെ ജനതാദള്‍ സെക്യുലറിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് ബില്‍ പാസാക്കിയത്.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ നിന്ന് ആളുകളെ സംരക്ഷിക്കാന്‍ ഈ നിയമം സഹായിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. വ്യാഴാഴ്ച ബില്‍ സഭയില്‍ അവതരിപ്പിച്ചത് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ്.
അതേസമയം ഇത്തരമൊരു നിയമം ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് പ്രതിപക്ഷം വാദിച്ചു.
പുതിയ നിയമമനുസരിച്ച്, നിയമവിരുദ്ധമായ മതപരിവര്‍ത്തനം നടത്തിയാല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും. പ്രായപൂര്‍ത്തിയാകാത്ത ഒരാളെ മതം മാറ്റിയാല്‍ ശിക്ഷ 10വര്‍ഷം വരെ നീട്ടാം. പിഴ 50,000 രൂപ ആയിരിക്കും.
കൂട്ട പരിവര്‍ത്തനം നടത്തിയാല്‍ ഒരു ലക്ഷം രൂപ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടുലക്ഷം രൂപ വരെ പിഴയും കുറഞ്ഞത് അഞ്ച് വര്‍ഷം വരെ തടവും ലഭിക്കും.
ബിജെപിക്ക് 41 അംഗങ്ങളുള്ള ലെജിസ്ലേറ്റീവ് കൗൺസിലിൽ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് കർണാടക മതസ്വാതന്ത്ര്യ സംരക്ഷണ ബിൽ അവതരിപ്പിച്ചത്.
2021-ൽ അത് ലെജിസ്ലേറ്റീവ് കൗൺസിലിൽ അവതരിപ്പിച്ചില്ല, അന്ന് ബിജെപിക്ക് 32 അംഗങ്ങളുണ്ടായിരുന്നു, ഭൂരിപക്ഷത്തിന് ആറ് കുറവായിരുന്നു. തുടർന്ന് ബിൽ പ്രാബല്യത്തിൽ വരുത്തുന്നതിനായി ഓർഡിനൻസ് പാസാക്കാൻ കർണാടക മന്ത്രിസഭ തീരുമാനിച്ചു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി.
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.