Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ഹിമാചലിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി സ്മൃതി ഇറാനിയെ കരിങ്കൊടി കാണിച്ചു.

ഷിംല:പാചക വാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ കരിങ്കൊടി കാണിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.സിലണ്ടറിന് 400 രൂപയില്‍ നിന്നും 1200 ആയിട്ടും കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാംപൂരിനടുത്തുള്ള മഹാലക്ഷ്മി മഹിഷാസുര മര്‍ദിനി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം രാംപൂരിലെ റെസ്റ്റ് ഹൗസിലേക്ക് പോകുന്നതിനിടയിലാണ് കേന്ദ്രമന്ത്രിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടികാണിച്ചത്. വിലക്കയറ്റത്തിനെതിരെയും പാചക വാതക വില വര്‍ധനക്കെതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.
കോൺണ്‍ഗ്രസ് എം.എല്‍.എ നന്ദലാലും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.മുൻ കോൺഗ്രസ് മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ശക്തി കേന്ദ്രമാണ് ഇവിടം.