Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

വംശനാശത്തിലായ ചീറ്റകൾ വീണ്ടും ഇന്ത്യൻ കാട്ടിലെത്തി; പറന്നിറങ്ങിയത് എട്ട് ചീറ്റകൾ.

ഭോപ്പാൽ:എഴുപത് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ കാടുകളിലേക്ക് ചീറ്റപ്പുലികൾ എത്തി.തന്റെ എഴുപത്തിരണ്ടാം ജന്മദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്. മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിലാണ് നമീബിയയിൽ നിന്നുള്ള ചീറ്റകളുടെ ആദ്യ ബാച്ചിനെ വിട്ടയച്ചത്. നമീബിയയിൽ നിന്ന് പ്രത്യേക ചരക്ക് വിമാനത്തിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് ചീറ്റകൾ എത്തിയത്. പൂർണ്ണ പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ച എട്ട് ചീറ്റകൾകളേയാണ് കൊണ്ടുവന്നത്. (അതിൽ അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളുമാണുള്ളത്. ) ശനിയാഴ്ച രാവിലെ 7.55 ന് ഗ്വാളിയോർ വിമാനത്താവളത്തിലാണ് വീമാനമിറങ്ങിയത്.

പതിവ് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം, ചീറ്റകളെ ഇന്ത്യൻ എയർഫോഴ്‌സിന്റെ ചിനൂക്ക് ഹെലികോപ്റ്ററുകളിൽ കുനോ നാഷണൽ പാർക്കിലേക്ക് (കെഎൻപി) മാറ്റി, അവിടെ പ്രധാനമന്ത്രി അവരിൽ മൂന്ന് പേരെ അവരുടെ കൂടുകളിൽ നിന്ന് ഒരു മാസത്തേക്ക് പ്രത്യേക ചുറ്റുപാടുകളിലേക്ക് വിട്ടയച്ചു. രണ്ട് മാസത്തേക്ക് വലിയ ചുറ്റുപാടുകളിലേക്ക് മാറ്റുകയും ഒടുവിൽ വർഷാവസാനത്തോടെ കാട്ടിൽ വിടുകയും ചെയ്യും.