Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ഫരീദാബാദിൽ പ്രാദേശിക ഗുണ്ടയുടെ അനധികൃത നിർമാണങ്ങൾ ബുൾഡോസർ വച്ച് തകർത്തു.

ഹരിയാന : ഫരീദാബാദിൽ ഗുണ്ടയുടെ അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. കുപ്രസിദ്ധ ഗുണ്ട മംഗരിയയുടെ സഹായിയായ ജാവേദിന്റെ അനധികൃത നിർമ്മാണങ്ങളാണ് ഗവൺമെന്റ് അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. ജില്ലാ പോലീസും മുനിസിപ്പൽ കോർപ്പറേഷനും ചേർന്ന് ഇയാളുടെ വീടും നിരവധി കടകളും തകർത്തത്. അനധികൃതമായി ഭൂമി കൈയ്യേറിയാണ് ജാവേദ് ഇവ നിർമ്മിച്ചിരുന്നത്. ആയുധമുപയോഗിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തി വസ്തു വകകൾ കൈയ്യടക്കുന്നതായിരുന്നു ഇയാളുടെ രീതി. ഇയാൾക്കെതിരെ വധശ്രമമുൾപ്പെടെ പതിനൊന്നോളം കേസുകൾ സൂരജ് കുണ്ഡ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.