ലക്നൗ: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട യുവാവിന് 5 വര്‍ഷം തടവും 40,000 രൂപ പിഴയും.സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ കേസിലാണ് പ്രത്യേക പോക്സോ കോടതിയുടെ വിധി. അംരോഹ ജില്ലയിലെ മുഹമ്മദ് അഫ്സലാണ് ശിക്ഷിക്കപ്പെട്ടത്.
മുസ്ലീം വിഭാഗത്തില്‍പ്പെട്ട അഫ്സല് തന്റെ മതം മറച്ച് വെച്ചുകൊണ്ട് ഹിന്ദുപെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് വിധി. ഡ്രൈവറായി ജോലി ചെയ്തിരുന്ന അഫ്സല് താന്‍ ഹിന്ദുവാണെന്ന് പറഞ്ഞ് ഹസന്പൂര് സ്വദേശിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പെണ്‍കുട്ടിയുടെ അച്ഛന്റെ സ്ഥാപനത്തില്‍ സ്ഥിരമായി അഫ്സല് ചെടികള്‍ വാങ്ങാന്‍ പോയിരുന്നു. അര്മാന് കോഹ്ലി എന്ന പേരിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പട്ടത്. സൌഹൃദത്തിലായ ഇവര്‍ പിന്നീട് ഇവര്‍ പ്രണയത്തിലാവുകയായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ഇരുവരും നാടുവിട്ടു.
തുടര്‍ന്ന് അഫ്സല് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് ലോക്കല്‍ പോലീസില്‍ പരാതി നല്കി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഡല്‍ഹിയില്‍ നിന്നാണ് അഫ്സലിനെ പോലീസ് അറസ്റ്റ് ചെയ്തത്. 2020 ഡിസംബറില്‍ സംസ്ഥാനത്ത് നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്.
രാജ്യത്ത് മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ബലപ്രയോഗം, വഞ്ചന, അനാവശ്യ സ്വാധീനം, ബലാല്ക്കാരം, പ്രണയം അല്ലെങ്കില്‍ വിവാഹം’ എന്നിവയിലൂടെ ഒരു മതത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് ഈ നിയമം വിലക്കുന്നു.
നിയമത്തില്‍ ‘ലൗ ജിഹാദ്’ എന്ന പദം ഒരിടത്തും ഉപയോഗിച്ചിട്ടില്ലെങ്കിലും, ‘ഹിന്ദു പെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ വഞ്ചനാപരമായ വഴികളിലൂടെ വശീകരിച്ച് വിവാഹം കഴിപ്പിക്കുന്ന കേസുകള്‍ വര്‍ദ്ധിക്കുന്നത് തടയാനുള്ള നിയമമാണിതെന്നായിരുന്നു’ ബിജെപി നേതാക്കളുടെ വാദം.നിയമമനുസരിച്ച്, നിര്‍ബന്ധിതമോ ബലപ്രയോഗത്തിലൂടെയോ വശീകരണത്തിലൂടെയോ മറ്റേതെങ്കിലും വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ വിവാഹ ലക്ഷ്യത്തോടെയോ ചെയ്താല്‍ മതപരിവര്‍ത്തനം കുറ്റമായിരിക്കും.സ്വന്തം ഇഷ്ടപ്രകാരം മതം മാറി വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് മാസം മുമ്ബ് ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റിന് നിര്‍ബന്ധമായും അപേക്ഷ നല്‍കണം.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി.
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.