Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

നാടോടികളുടേയും,ആട്ടിടയൻമാരുടേയും കുട്ടികൾക്ക് സീസൻ ക്ലാസുകളുമായി ജമ്മു കാശ്മീർ വിദ്യഭ്യാസ വകുപ്പ്.

കുപ്‌വാര: വേനൽക്കാലത്ത് കന്നുകാലികളുമായി പർവ്വതങ്ങളുടെ മുകൾ ഭാഗത്തേക്ക് മാറുകയും ആറ് മാസത്തോളം അവിടെ തങ്ങുകയും ചെയ്യുന്ന നാടോടികളുടെയും ഇടയന്മാരുടെയും കുട്ടികൾക്ക് വിദ്യാഭ്യാസ നടപടികളുമായി വിദ്യഭ്യാസ വകുപ്പ്. അതിർത്തിയായ കുപ്‌വാരയിലെ ഹാർഡ് സോണുകളിൽ 46 സീസണൽ വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് സ്ഥാപിച്ചത്.

തങ്‌ദാർ വിദ്യാഭ്യാസ മേഖലയിൽ ഗഗദാരി, സുക്രേയൻ ബംഗസ്, കുന്ദേരവാൾ, താർ ബെഹക്, നാർഡ് നച്ചിയാൻ, കൊപ്ര, സർല, സബാഹി ബംഗസ് എന്നിവിടങ്ങളിൽ എട്ട് കേന്ദ്രങ്ങൾ ആരംഭിച്ചു.

ചാംകോട്ട് സോണിൽ ബംഗസ് സുക്രിയാൻ, ബംഗസ് ഷാബി, ദുഡി എ, ദുഡി ബി, ഗോമിരി എ, ഗോമിരി ബി, ബഡേ ബെഹക്, തയാ പത്ര, ത്രത്‌സൂർ, മൂരി എന്നിവിടങ്ങളിലായി 11 കേന്ദ്രങ്ങളാണ് തുടങ്ങിയത്.

രാജ്വാർ വിദ്യാഭ്യാസ മേഖലയിൽ, കുട്ടികൾക്കായി അധികൃതർ 11 കേന്ദ്രങ്ങൾ സ്ഥാപിച്ചു, അതിൽ പല്പതി 1, പല്പതി 2, ബലിയാൻ 1, ബലിയാൻ 2, ദാന, ദന 2 എന്നിവ ഉൾപ്പെടുന്നു.

സെന്റർ ബെഹക്ക്, ഗാലി ബെഹക്ക്, ബൺ ബൈലിയ, പത്രി ബെഹക്ക് എന്നിവയാണ് വില്ല്ഗാം സോണിലെ നാല് കേന്ദ്രങ്ങൾ.

ക്രാൽപോറ സോണിൽ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനായി ഛായ ഗലി എ, ഛായ ഗലി ബി, ദുഡി ബെഹക് കേരൻ എന്നിവയുൾപ്പെടെ മൂന്ന് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.