Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ബംഗാള്‍ മുന്‍ മന്ത്രിയുടെ 48 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡല്‍ഹി: അദ്ധ്യാപക റിക്രൂട്ട്മെന്റ് അഴിമതിക്കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെയും അദ്ദേഹത്തിന്റെ അനുയായിയും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെയും 48 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

35 ബാങ്ക് അക്കൗണ്ടുകളിലായുള്ള 7.89 കോടിയുടെ നിക്ഷേപങ്ങള്‍ക്കു പുറമേ കൊല്‍ക്കത്തയിലുള്ള ഫാം ഹൗസ്,​ ഫ്ലാറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന 40.33 കോടിയുടെ 40 സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. മമത സര്‍ക്കാരിലെ മന്ത്രിയായിരുന്ന ചാറ്റര്‍ജിയെയും അര്‍പ്പിത മുഖര്‍ജിയെയും അഴിമതിക്കേസില്‍ ജൂലായിലാണ് ഇ.ഡി അറസ്റ്റ് ചെയ്തത്.