Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

പി എഫ് ഐ കേന്ദ്രങ്ങളിൽ എൻ ഐ ഐ റെയ്ഡ്; രാജ്യവ്യാപക റെയ്ഡിൽ നിരവധി നേതാക്കൾ അറസ്റ്റിൽ .

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി), സംസ്ഥാന പൊലീസ് സേന എന്നിവയുടെ സംയുക്ത സംഘം കേരളമുള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിലായി നടത്തിയ റെയ്‌ഡുകളില്‍ 100 ​​പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്‌ഐ) നേതാക്കള്‍ അറസ്റ്റിലായതായി ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഭീകരവാദത്തിന് ധനസഹായം നല്‍കല്‍, പരിശീലന ക്യാമ്ബുകള്‍ സംഘടിപ്പിക്കല്‍, നിരോധിത സംഘടനകളില്‍ ആളുകളെ ചേര്‍ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ വസതികളിലും ഔദ്യോഗിക ഓഫിസുകളിലുമാണ് റെയ്‌ഡ്. കേരളത്തിന് പുറമെ തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ റെയ്‌ഡ് നടത്തിയതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

പിഎഫ്‌ഐ കേസില്‍ ഈ മാസം ആദ്യം ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 40 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്‌ഡ് നടത്തുകയും നാലുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ അബ്‌ദുല്‍ ഖാദറും മറ്റ് 26 വ്യക്തികളുമായി ബന്ധപ്പെട്ട കേസില്‍ തെലങ്കാനയിലെ 38 സ്ഥലങ്ങളിലും (നിസാമാബാദില്‍ 23, ഹൈദരാബാദില്‍ 4, ജഗിത്യാലില്‍ 7, നിര്‍മ്മലില്‍ 2, അദിലാബാദ്, കരിംനഗര്‍ ജില്ലകളില്‍ 1 വീതം) ആന്ധ്രാപ്രദേശിലെ രണ്ട് സ്ഥലങ്ങളിലും (കുര്‍ണൂലിലും നെല്ലൂരിലും ഒന്ന് വീതം) ഏജന്‍സി റെയ്‌ഡ് നടത്തി. പരിശോധനയില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍, രേഖകള്‍, ആയുധങ്ങള്‍, 8 ലക്ഷത്തിലധികം രൂപ എന്നിവയുള്‍പ്പെടെയുള്ള വസ്‌തുക്കള്‍ എന്‍ഐഎ പിടിച്ചെടുത്തു.

പ്രതികള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മതത്തിന്‍റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനും പരിശീലനം നല്‍കുന്നതിന് ക്യാമ്ബുകള്‍ സംഘടിപ്പിച്ചിരുന്നു എന്ന് എന്‍ഐഎ അറിയിച്ചു. 1992-ലെ ബാബറി മസ്‌ജിദ് തകര്‍ച്ചയ്ക്ക് ശേഷം രൂപപ്പെട്ട മൂന്ന് മുസ്‌ലിം സംഘടനകളായ നാഷണല്‍ ഡെവലപ്മെന്‍റ് ഫ്രണ്ട് ഓഫ് കേരള, കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി, തമിഴ്‌നാട്ടിലെ മനിത നീതി പസാരി എന്നീ മൂന്ന് മുസ്‌ലിം സംഘടനകളെ ലയിപ്പിച്ച്‌ 2006ലാണ് കേരളത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആരംഭിച്ചത്. ഇപ്പോള്‍ 22 സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് യൂണിറ്റുകളുണ്ടെന്ന് പോപുലര്‍ ഫ്രണ്ട് സംഘടന അവകാശപ്പെടുന്നു.

പിഎഫ്‌ഐയുടെ ആസ്ഥാനം നേരത്തെ കോഴിക്കോട് ഉണ്ടായിരുന്നുവെങ്കിലും അടിത്തറ വിശാലമാക്കിയതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. പിഎഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്‍റ് നസറുദീന്‍ എളമരം സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. അതിന്‍റെ അഖിലേന്ത്യ പ്രസിഡന്‍റ് ഇ അബൂബക്കറും കേരളത്തില്‍ നിന്നാണ്.