ന്യൂ ഡെൽഹി : സ്വകാര്യ ഭൂമിയില്‍ മൊബൈല്‍ ടവര്‍ നിര്‍മ്മിക്കാനോ, ടെലികോം ലൈനുകള്‍ കേബിളുകളോ ഇടാന്‍ ആ സ്ഥലം അനിവാര്യമെന്ന് ബോധ്യപ്പെട്ടാല്‍ സ്ഥല ഉടമയുടെ അനുവാദം ഇല്ലെങ്കിലും ടെലികോം കമ്ബനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും.പുതിയ കരട് ടെലികമ്യൂണിക്കേഷന്‍ ബില്ലില്‍ ഇതിനുള്ള അനുവാദമുണ്ട്. ബില്‍ പൊതുജനാഭിപ്രായം തേടാന്‍ പ്രസിദ്ധീകരിച്ചു. കേന്ദ്ര സര്‍ക്കാരിന് ടെലികോം രംഗത്ത് കൂടുതല്‍ അധികാരം നല്കുന്ന ടെലികമ്യൂണിക്കേഷന്‍ കരട് ബില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷണവ് കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്.
ലൈന്‍ വലിക്കാനും ടവര്‍ സ്ഥാപിക്കാനും അനുമതി തേടി സ്വകാര്യവ്യക്തിക്ക് ടെലികോം കമ്ബനി അപേക്ഷ നല്‍കണം. ലഭിക്കാതെ വന്നാല്‍ പൊതുതാല്പര്യം കണക്കിലെടുത്ത് സര്‍ക്കാരിന് അനുമതി വാങ്ങി നല്‍കാം. ഇന്ത്യയിലെ 5ജി നെറ്റ്വര്‍ക്ക് വരുന്നതിന് മുന്നോടിയായാണ് നീക്കം.
ഇതിനൊപ്പം തന്നെ വാട്സാപ്പ് , സിഗ്നല്‍ , ടെലിഗ്രാം തുടങ്ങിയ ആപ്പുകളടക്കമുള്ള ടെലികമ്യൂണിക്കേഷന്‍ പരിധിയില്‍ കൊണ്ടു വരുന്നതിന് ശുപാര്‍ശ ചെയ്യുന്നതാണ് ബില്‍. ഇതോടെ വാട്സാപ്പ് ഉള്‍പ്പെടെയുള്ള അപ്പുകള്‍ക്ക് ടെലികോം ലൈസന്‍സ് നിര്‍ബന്ധമാകും. ടെലിക്കോം കമ്ബനികളോ , ഇന്റര്‍നെറ്റ് സേവനദാതാക്കളോ ലൈസന്‍സ് തിരികെ നല്കിയാല് അടച്ച ഫീസ് നല്‍കുന്നതിനും ബില്ലില്‍ ശുപാര്‍ശയുണ്ട്.
കമ്ബനിയില്‍ സാമ്ബത്തിക പ്രതിസന്ധിയുണ്ടായാല്‍ ലൈസന്‍സ് ഇനത്തിലുള്ള തുക അടക്കുന്നതില്‍ ഇളവ് നല്കാന് സര്‍ക്കാരിനാകും. ബില്ലില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ ഇരുപത് വരെയാകും പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരമുണ്ടാകുക. അതായത് 28 ദിവസങ്ങളാകും പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരമുണ്ടാകുക.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
രാജ്യത്ത് ഡിജിറ്റല്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കാൻ ബില്ല് വരുന്നു .
ഇനി ഡോക്യൂമെന്റസ് കൈവശം വെയ്ക്കേണ്ട; ഡിജിലോക്കര്‍ ആപ്പില്‍ സൂക്ഷിക്കാം.
ഇന്ത്യൻ വിപണിയെ പിടിക്കാൻ വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ ജിയോഫോണ്‍ നെക്സ്റ്റ് നവംബര്‍ 4 ന് എത്തുന്നു.
ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്രം
ട്രെന്‍ഡ് ആവുന്ന ടൂണ്‍ ആപ്പ്
ചൊവ്വയിലും ചൈന
രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടിയുമായി ഫേസ് ബുക്ക്
ആപ്പിളിന്റെ ഐ ഫോണ്‍ 12 മായി മത്സരിക്കാന്‍ വരുന്നു സാംസങ് ഗാലക്സി എസ് 21 സീരീസ്
‘സായ്’: സൈനികര്‍ക്ക് മെസേജിങ് ആപ്പുമായി ഇന്ത്യന്‍ സൈന്യം
MT-09 സ്ട്രീറ്റ്ഫൈറ്റർ മോട്ടോർസൈക്കിളുമായി യമഹ