കേരളം: പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ ബന്ധമുണ്ടമെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റിമാന്‍ഡ് റിപ്പോര്‍ട്ട്.ഇസ്ലാമിക തീവ്രവാദ സംഘടനകളായ അല്‍ഖ്വയ്ദ, ലഷ്കര്‍-ഇ-തെയ്ബ, ഐ.എസ് തുടങ്ങിയവയില്‍ ചേരാന്‍ യുവാക്കളെ പ്രരിരിപ്പിച്ചു. പിഐഫ്ഐക്ക് ഇന്ത്യയോടും രാജ്യത്തെ നിയമങ്ങളോടും അസംതൃപ്തി. ഇന്ത്യയില്‍ ഇസ്ലാമിക ഭരണത്തിനായി ഗൂഢാലോചന നടത്തിയെന്നുമാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ ഇത് സംബന്ധിച്ചുള്ള പ്രധാന രേഖകളും മറ്റ് ഡിജിറ്റല്‍ തെളിവുകളും ലഭിച്ചു. അന്വേഷണത്തില്‍ പ്രതികള്‍ ആസൂത്രിതമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തുവെന്നും നിരന്തരം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് കണ്ടെത്തിയതായും എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
ജിഹാദിന്റെ ഭാഗമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. സര്‍ക്കാരിന്റെ നയങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് സമൂഹത്തില്‍ വിദ്വേഷ പ്രചാരണം നടത്തി. കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിലൂടെ ഇവരുടെ വിപുലമായ സ്വാധീനം വെളിവാക്കപ്പെടുന്നതെന്ന് എന്‍ഐഎ വ്യക്തമാക്കി.
പ്രതികള്‍ വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് വഴിയാണ് രഹസ്യ വിവരങ്ങള്‍ കൈമാറുന്നത്. ഇത് സംബന്ധിച്ചുള്ള മൊബൈല്‍ ഫോണ്‍ അടക്കമുള്ള രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. ഇതിന്റെ മിറര്‍ ഇമേജസ് അടക്കം പരിശോധിക്കണമെന്ന ആവശ്യവും ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ ഉന്നയിച്ചു. ഇതോടെ ഉന്നത ഗൂഢാലോചന വ്യക്തമാകുമെന്ന കാര്യവും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
കേന്ദ്ര ബഡ്ജറ്റ് – 2023
രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി.
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.