Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ഗുലാം നബി ആസാദ് പുതിയ പാർട്ടി പ്രഖ്യാപിച്ചു.

ശ്രീ​ന​ഗ​ര്‍:​കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള അ​ഞ്ചു പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ നീ​ണ്ട ബ​ന്ധ​മു​പേ​ക്ഷി​ച്ച മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ് പു​തി​യ പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ച്ചു.ഡെ​മോ​ക്രാ​റ്റി​ക് ആ​സാ​ദ് പാ​ര്‍​ട്ടി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി ജ​മ്മു​കാ​ഷ്മീ​രി​ലാ​ണ് രൂ​പീ​ക​രി​ക്കു​ക.

ജ​മ്മു​വി​ല്‍ ന​ട​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പാ​ര്‍​ട്ടി​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്. ഒ​രു ത​ര​ത്തി​ലു​ള്ള സ്വാ​ധീ​ന​ങ്ങ​ള്‍​ക്കും വ​ഴ​ങ്ങാ​ത്ത രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​മാ​കും ഇ​തെ​ന്ന് ആ​സാ​ദ് പ​റ​ഞ്ഞു. മ​ഞ്ഞ, നീ​ല, വെ​ള്ള നി​റ​ങ്ങളി​ലാ​കും പാ​ര്‍​ട്ടി പ​താ​ക രൂ​പ​ക​ല്‍​പ​ന ചെ​യ്യു​ക.

ജ​മ്മു​കാ​ഷ്മീ​രി​ന്‍റെ മു​ന്‍​മു​ഖ്യ​മ​ന്ത്രി​കൂ​ടി​യാ​യ ആ​സാ​ദ് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 26നാ​ണ് കോ​ണ്‍​ഗ്ര​സ് വി​ട്ട​ത്. കാ​ഷ്മീ​രി​ല്‍ പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.