Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

ഇന്ത്യയുടെ പുതിയ സൈനിക മേധാവി ആയി റിട്ടയേഡ് ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ നിയമിതനായി.

ന്യൂഡൽഹി:രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി (സിഡിഎസ്) ലെഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാനെ(റിട്ട) കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ബിപിന്‍ റാവത്തിന് ശേഷം ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം. 40 വര്‍ഷം സൈന്യത്തില്‍ സേവനമനുഷ്ഠിച്ച അനില്‍ ചൗഹാന്‍ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. ജമ്മു കശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും തീവ്രവാദം ഉന്മൂലനം ചെയ്യുന്നതില്‍ അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്.1961 മെയ് 18-നാണ് ജനനം. 1981-ല്‍ ഇന്ത്യന്‍ ആര്‍മിയുടെ 11 ഗൂര്‍ഖ റൈഫിള്‍സില്‍ ചേര്‍ന്നു. ഖഡക്വാസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെയും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം.മേജര്‍ ജനറല്‍ റാങ്കിലായിരിക്കുമ്പോള്‍, നോര്‍ത്തേണ്‍ കമാന്‍ഡിലെ ബാരാമുള്ള സെക്ടറിലെ ഇന്‍ഫന്‍ട്രി ഡിവിഷന്‍ കൈകാര്യം ചെയ്തു. പിന്നീട് അദ്ദേഹം ലെഫ്റ്റനന്റ് ജനറലായപ്പോള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ സേനയെ നയിച്ചു. തുടര്‍ന്ന് ഈസ്റ്റേണ്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫായി സേവനമനുഷ്ഠിച്ചു. 2019 സെപ്റ്റംബറില്‍ ഈ പദവിലെത്തിയ അനില്‍ ചൗഹാന്‍ 2021 മെയ് മാസത്തിലാണ് വിരമിച്ചത്.