Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

യുക്രെയ്ൻ പ്രവിശ്യകൾ റഷ്യ സ്വന്തമാക്കി; പുടിൻ ഉടമ്പടി ഒപ്പിട്ടു.

മോസ്കോ: യുക്രെയ്നില്‍ അധിനിവേശം നടത്തി പിടിച്ചെടുത്ത നാല് പ്രവിശ്യകള്‍ റഷ്യ സ്വന്തം രാജ്യത്തോട് കൂട്ടിച്ചേര്‍ത്തു.ഇതു സംബന്ധിച്ച ഉടമ്ബടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും അതത് സ്ഥലങ്ങളിലെ റഷ്യന്‍ അനുകൂല നേതാക്കളും ഒപ്പുവച്ചു.

നാല് പ്രാദേശിക നേതാക്കള്‍ ഒരു മേശയ്ക്കു പിന്നിലും പുടിന്‍ അതില്‍ നിന്ന് ഏറെ അകലെ മറ്റൊരു മേശയ്ക്കു പിന്നിലും ഇരുന്നായിരുന്നു ചടങ്ങ് പൂര്‍ത്തിയാക്കിയത്.

എട്ട് വര്‍ഷം മുമ്ബ് ക്രിമിയ പിടിച്ചെടുത്ത് റഷ്യയോടു ചേര്‍ത്തതിനു സമാനമായ രീതിയിലാണ് ഇത്തവണത്തെ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത്. ഇതിനായി നടത്തിയ ജനഹിത പരിശോധനയില്‍ 99 ശതമാനം വരെ പിന്തുണ റഷ്യ അവകാശപ്പെടുന്നു.

ലുഹാന്‍സ്ക്, ഡൊണെറ്റ്സ്ക്, ഹേഴ്സന്‍, സാഫോറീസിയ എന്നീ പ്രദേശങ്ങളാണ് റഷ്യ കൂട്ടിച്ചേര്‍ക്കുന്നത്. ഇവിടങ്ങളില്‍ ഹിതപരിശോധന ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. യുൈ്രകനും യു.എസ്. ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളും നേരത്തേതന്നെ ഹിതപരിശോധന തള്ളിയിരുന്നു.