Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

ഷോപിയാനില്‍ ഏറ്റുമുട്ടല്‍ : ഒരു ഭീകരനെ വധിച്ചു.

കശ്മീര്‍: ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഷോപിയാനിലെ ബസ്കുചന്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ലശ്കറെ ത്വയിബയുമായി ബന്ധമുള്ള നൗപോറ സ്വദേശി നസീര്‍ അഹമ്മദ് ഭട്ട് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ നിരവധി ആക്രമണങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്ന് സൈന്യം പറഞ്ഞു. ഇയടുത്ത് നടന്ന ഏറ്റുമുട്ടലില്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.

ഓട്ടോമാറ്റിക് തോക്കുകളടക്കം ആയുധങ്ങളും മറ്റും പ്രദേശത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്.